കൊങ്കണില്‍ മണ്ണിടിച്ചില്‍ ഗതാഗതം തടസ്സപ്പെട്ടു
പനജി: മണ്ണിടിച്ചില്‍മൂലം കൊങ്കണ്‍ പാതയിലൂടെയുള്ള തീവണ്ടി ഗതാഗതം വീണ്ടും തടസപ്പെട്ടു. ചൊവ്വാഴ്ച രാത്രിയാണ് രത്‌നഗിരിയ്ക്ക് സമീപം മണ്ണിടിച്ചില്‍ ഉണ്ടായത്.
തീവണ്ടികള്‍ വിവിധ സ്‌റ്റേഷനുകളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണെന്ന് കൊങ്കണ്‍ റെയില്‍വെ അറിയിച്ചു.തീവണ്ടി ഗതാഗതം എപ്പോള്‍ പുന:സ്ഥാപിക്കാന്‍ കഴിയുമെന്ന് പറയാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഇവിടെ മണ്ണു നീക്കം ചെയ്യല്‍ ജോലികള്‍ തുടരുകയാണ്.
കണ്‍വാര്‍ സിഎസ്ടി എക്‌സ്പ്രസ്, നേത്രാവതി എക്‌സ്പ്രസ്, മത്സ്യഗന്ധ എക്‌സ്പ്രസ് തുടങ്ങിയ തീവണ്ടികളാണ് വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുന്നത്.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൊങ്കണ്‍ പാതയിലൂടെയുള്ള തീവണ്ടി ഗതാഗതം അടുത്തിടെ ഏഴു ദിവസത്തോളം തടസപ്പെട്ടിരുന്നു.


Click it and Unblock the Notifications