മദനിയുടെ ആരോഗ്യനില തൃപ്തികരം
ബാംഗളൂര്‍: ചൊവ്വാഴ്ച അറസ്റ്റുചെയ്ത് കൊണ്ടുവന്ന അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കര്‍ണാടക പോലീസ് അറിയിച്ചു.
രാവിലെ മദനിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിന് ശേഷമാണ് കര്‍ണാടക പോലീസിന്റെ വിശദീകരണം.
വൈദ്യപരിശോധനയ്ക്ക് ശേഷം മദനിയെ പോലീസ് ചോദ്യം ചെയ്യാനാരംഭിച്ചതായാണ് വിവരം. നേരത്തേ മദനിയെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്ന് ബാംഗ്ലൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ശങ്കര്‍ ബിദരി പറഞ്ഞിരുന്നു.
മദനി കര്‍ണാടകത്തില്‍ സുരക്ഷിതനായിരിക്കുമെന്ന് ആഭ്യന്ത്രിമന്ത്രി വിഎസ് ആചാര്യ ഉറപ്പു നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications