മദനിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

വിമാനത്താവളത്തില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരുടെ കണ്ണില്‍പ്പെടാതെ വിഐപി ലോഞ്ചിലൂടെ മദനിയെ രഹസ്യമായി പുറത്തുകൊണ്ടുവന്ന് ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു നാല്പതോളം വരുന്ന കമാന്‍ഡോ സംഘം ഉള്‍പ്പെടെ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ബാംഗ്ലൂര്‍ വിമാനത്താവളത്തിലൊരുക്കിയിരുന്നു.
11.20ന് കോറമംഗലയിലുള്ള ഗെയിംസ് വില്ലേജിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വെങ്കിടേഷ് ഗുരുജിയുടെ മുമ്പാകെ മദനിയെ ഹാജരാക്കി. മജിസ്‌ട്രേറ്റ് താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിനു മുന്നില്‍ കാറിലാണ് മദനിയെ കൊണ്ടുവന്നത്.
മദനിയ്ക്ക് അംഗവൈകല്യമുള്ളതിനാല്‍ മജിസ്‌ട്രേറ്റ് മുകള്‍ നിലയിലെ ഫഌറ്റില്‍ നിന്ന് താഴെയിറങ്ങിവന്നാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. മദനിയെ പത്തുദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
മൂന്നു മിനിറ്റ് മാത്രം നീണ്ടുനിന്ന നടപടികള്‍ക്കൊടുവില്‍ മദനിയെ മജിസ്‌ട്രേറ്റ് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. എന്നാല്‍, ഇത് എത്ര ദിവസത്തേയ്‌ക്കെന്ന് ബുധനാഴ്ചയേ മജിസ്‌ട്രേറ്റ് വ്യക്തമാക്കുകയുള്ളു.
ബാംഗ്ലൂര്‍ അതിവേഗ സെഷന്‍സ് കോടതിയില്‍ ഉടന്‍ ജാമ്യഹര്‍ജി നല്‍കുമെന്ന് പിഡിപി. നയരൂപവത്കരണ സമിതി അധ്യക്ഷന്‍ സി.കെ. അബ്ദുല്‍ അസീസ് പറഞ്ഞു.












Click it and Unblock the Notifications