കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയതാത്പര്യമില്ലെന്ന്

  • By Ajith Babu
Google Oneindia Malayalam News

VS Acharya
ബാംഗ്ലൂര്‍: അബ്ദുല്‍ നാസര്‍ മദനിയുടെ അറസ്റ്റിനു പിന്നില്‍ രാഷ്ട്രീയ താല്‍പര്യമില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി വിഎസ് ആചാര്യ. അറസ്റ്റിനു പിന്നില്‍ കര്‍ണാടക സര്‍ക്കാരിനു രാഷ്ട്രീയ താത്പര്യങ്ങളുണ്ടായേക്കാമെന്ന കേരള ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗുജറാത്ത്, കര്‍ണാടക മോഡലുകള്‍ കേരളത്തില്‍ നടക്കില്ലെന്നും മഅദനിയുടെ കാര്യത്തില്‍ കര്‍ണാടക സര്‍ക്കാരിനു പല രാഷ്ട്രീയ താല്‍പര്യങ്ങളും കാണുമെന്നും കഴിഞ്ഞദിവസം കേരള ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. എന്നാല്‍ കര്‍ണാടകയ്ക്കും ഗുജറാത്തിനുമായി അങ്ങനെ പ്രത്യേകം മോഡലുകള്‍ ഇല്ലെന്ന് ആചാര്യ പ്രതികരിച്ചു

മദനി ഭയക്കുന്നതുപോലെയുള്ള കാര്യങ്ങള്‍ ഒന്നും ബാംഗ്ലൂരില്‍ നടക്കില്ല. ഇവിടത്തെ രാഷ്ട്രീയക്കാര്‍ കേസന്വേഷണത്തില്‍ ഇടപെടാറില്ല. അറസ്റ്റു വൈകിയതിന്റെ സാങ്കേതിക കാരണം കേരള പൊലീസ് അറിയിച്ചിരുന്നതായി ആചാര്യ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X