കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിയ്ക്കല്‍ പൊതു പ്രവേശന പരീക്ഷ അടുത്ത വര്‍ഷം

  • By Staff
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലേക്കും പ്രവേശനത്തിന് അടുത്ത വര്‍ഷം മുതല്‍ ഒറ്റ പ്രവേശന പരീക്ഷ നടപ്പാക്കുമെന്നു മെഡിയ്ക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.

എംബിബിഎസിനും മെഡിയ്ക്കല്‍ ബിരുദാനന്തര ബിരുദത്തിനും പൊതു പരീക്ഷ ഉണ്ടാവും. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഇത് അംഗീകരിച്ച് കഴിഞ്ഞു. മെഡിയ്ക്കല്‍ കൗണ്‍സില്‍ സര്‍ക്കാര്‍ നോട്ടിഫിക്കേഷനായി കാത്തിരിയ്ക്കുകയാണെന്ന് കൗണ്‍സില്‍ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‍സ് മേധാവി എസ്.കെ. സരിന്‍ പറഞ്ഞു. 2010-2011 പ്രവേശനത്തിനായിരിയ്ക്കും ആദ്യ പൊതു പരീക്ഷ.

രാജ്യത്തെ 271 മെഡിയ്ക്കല്‍ കോളജുകളിലേയ്ക്ക് പല പരീക്ഷകള്‍ നടത്തുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് വിഷമകരമാണ്. അതിനാലാണ് പൊതു പരീക്ഷ നടപ്പാക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ 138 കോളജുകളും സ്വകാര്യമേഖലയില്‍ 133 കോളജുകളുമാണുള്ളത്. രാജ്യത്താകെ 30,000 എംബിബിഎസ് സീറ്റുകളും 11,000 എംഡി സീറ്റുകളുമാണുള്ളത്.

ഈ പരീക്ഷ അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് റാങ്ക് ലഭിയ്ക്കും. ഇതായിരിയ്ക്കും രാജ്യത്തെ ഏത് കോളജിലും പ്രവേശനത്തിനായുള്ള മാനദണ്ഡം. മാനേജ്‍മെന്റ് ക്വാട്ടയും കോഴയും അവസാനിപ്പിയ്ക്കുക കൂടിയാണ് ഇതിന്റെ ഒരു ലക്ഷ്യം.

എന്നാല്‍ എംസിഐ യുടെ കീഴിലല്ലാത്ത ആള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിയ്ക്കല്‍ സയന്‍സസ്, മറ്റ് കേന്ദ്ര സര്‍ക്കാര്‍ മെഡിയ്ക്കല്‍ കോളജുകള്‍ എന്നിവയെ ഈ പരീക്ഷയ്ക്ക് കീഴില്‍ കൊണ്ട് വരണോയെന്ന് തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഇവയും കൂടി പ്രവേശനത്തിനായി എംസിഐയുടെ കീഴില്‍ കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് സരിന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X