ഷൂസെറിഞ്ഞയാളെ ഒമര്‍ ആശ്ലേഷിച്ചയച്ചു

വിശുദ്ധ റംസാന്‍ മാസത്തില്‍ അഹാദ് ജഹാനോട് അനുകമ്പ കാട്ടണമെന്നും അദ്ദേഹത്തെ സ്വന്തം ഗ്രാമത്തിലെത്തിച്ച് കുടുംബത്തോടൊപ്പം ചേരാന്‍ വിടണമെന്നും ഒമര്‍ നിര്‍ദേശിച്ചു.
ജാനെ വീട്ടില്‍ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ വിഷമം ഒമര്‍ ചോദിച്ചറിയുകയായിരുന്നു. പി്ന്നീട് ഇയാളെ ഹെലിക്കോപ്റ്ററില്‍ വീട്ടിലെത്തിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ജഹാനെ ആലിംഗനം ചെയ്ത ശേഷം ഒമര്‍ അദ്ദേഹത്തെ വിട്ടയയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു. സസ്‌പെന്‍ഷനിലുള്ള ഹെഡ്‌കോണ്‍സ്റ്റബിളാണ് ജഹാന്‍. വിട്ടയയ്ക്കാന്‍ അനുവദിച്ചതില്‍ കണ്ണീരോടെ മുഖ്യമന്ത്രിക്ക് ജഹാന്‍ നന്ദി പറഞ്ഞു.
ഈ വിശുദ്ധ മാസത്തില്‍ ദീനാനുകമ്പയും തെറ്റുകള്‍ പൊറുക്കലുമാണ് റംസാന്‍ പഠിപ്പിക്കുന്നതെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിനിടെ അഭിവാദ്യം സ്വീകരിക്കുന്നതിനിടെയാണ് ജഹാന്‍ ഒമര്‍ അബ്ദുള്ളയെ ഷൂകൊണ്ട് എറിഞ്ഞത്. ഏറ് ഒമറിന് കൊണ്ടിരുന്നില്ല. സംഭവസ്ഥലത്തുനിന്നും പൊലീസ് ഉടന്‍ തന്നെ ജഹാനെ കസ്റ്റഡിയിലെടുത്തിരുന്നു.












Click it and Unblock the Notifications