മദനിയെ ഉടന്‍ ചോദ്യം ചെയ്യും: ബിദരി

മദനിയെ ഇതുവരെ സിറ്റി പോലീസ് ചോദ്യം ചെയ്തിട്ടില്ലെന്നും ഇതിനായി ഉടന്‍ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റിന് വേണ്ട സഹായങ്ങള്‍ നല്‍കിയ കേരള സര്‍ക്കാറിനും പോലീസിനും അദ്ദേഹം നന്ദി അറിയിച്ചു. അറസ്റ്റ് സമയം നീണ്ടെങ്കിലും ഒടുവിലത് സംഭവിച്ചതില്‍ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആരോഗ്യപ്രശ്‌നങ്ങളനുഭവിക്കുന്ന മദനിക്ക് ബാംഗ്ലൂരിലും ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കേസില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും മദനിക്ക് മാനുഷിക പരിഗണന നല്‍കുമെന്നും ബിദരി വ്യക്തമാക്കി.












Click it and Unblock the Notifications