1518കോടിയുടെ ആസ്തിയുമായി കോണ്‍ഗ്രസ്
ദില്ലി: രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ആസ്തി ആറ് വര്‍ഷത്തിനുള്ളില്‍ 497കോടി വര്‍ധിച്ച് ഇപ്പോള്‍ 1,518കോടിയിലെത്തി. വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയായിട്ടാണ് രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വത്ത് വിവരങ്ങള്‍ ലഭ്യമായത്.
ബിജെപിയ്ക്ക് 2009-10കാലഘട്ടത്തില്‍ 220കോടിയും ബിഎസ്പിയ്ക്ക് ഇതേകാലഘട്ടത്തില്‍ 182കോടിയുമാണ് വരുമാനമുള്ളത്. ഈ വര്‍ഷത്തെ വരുമാനനികുതി സംബന്ധമായ രേഖകളില്‍ നിന്നാണ് ഈ വിവരങ്ങള്‍.
2009-10കാലഘട്ടത്തില്‍ സിപിഐയ്ക്ക് 1കോടിയും, ആര്‍ജെഡിയ്ക്ക് 4കോടിയും സമാജ് വാദി പാര്‍ട്ടിയ്ക്ക് 39കോടിയും, എന്‍സിപിയ്ക്ക് 40കോയിയും സിപിഎമ്മിന് 63കോടിയുമാണ് വരുമാനമുള്ളത്.
2002-03, 2009-10 കാലഘട്ടങ്ങളിലായി ബിഎസ്പിയുടെ വരുമാനത്തില്‍ 59ശതമാനവും എന്‍സിപി, സമാജ് വാദി പാര്‍ട്ടി എന്നിവയുടെ വരുമാനത്തില്‍ യഥാക്രമം 51ശതമാനവും 44ശതമാനവും വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.
അതേസമയം തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് വിവിധബാങ്കുകളിലായി 49കോടിരൂപയുടെ കടമുണ്ട്, ബിജെപിയ്ക്കാവട്ടെ 13കോടിരൂപയാണ് ബാങ്ക് ബാധ്യതയുള്ളത്.












Click it and Unblock the Notifications