ദേശീയപാത: 45മീറ്ററിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: ദേശീയ പാത വികസനം നാല്‍പത്തിയഞ്ച് മീറ്ററാക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. ഇത് സംബന്ധിച്ച് സര്‍വ്വകക്ഷിയോഗം കൈക്കൊണ്ട തീരുമാനം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
പുനരധിവസിപ്പിക്കേണ്ടവരുടെ നഷ്ടപരിഹാര പാക്കേജ് അടുത്ത മന്ത്രിസഭായോഗത്തിന് മുന്‍പ് തീരുമാനിക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അറിയിച്ചു.
സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ല. വിഷയം അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യാനായി മാറ്റിവെച്ചു. പദ്ധതി സംബന്ധിച്ച കത്തിന്റെ കരട് രൂപം മന്ത്രിമാര്‍ക്ക് ലഭിക്കാന്‍ വൈകിയതിനാലാണ് ചര്‍ച്ച മാറ്റിവെച്ചത്.
പൂട്ടിക്കിടക്കുന്ന വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഉത്സവബത്ത 25 ശതമാനം വര്‍ധിപ്പിക്കാനും. കൊല്ലം ജില്ലയില്‍ കടല്‍ക്ഷോഭത്തില്‍ വള്ളവും വലയും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
വള്ളം നഷ്ടപ്പെട്ടവര്‍ക്ക് അഞ്ച് ലക്ഷം രൂപയായിരിക്കും നഷ്ടപരിഹാരം നല്‍കുകയെന്ന് വിഎസ് അറിയിച്ചു












Click it and Unblock the Notifications