കാസര്‍കോട് ഹര്‍ത്താല്‍ ഭാഗികം
കാസര്‍കോട്: മദനിയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് പിഡിപി ആഹ്വാനം ചെയ്ത കാസര്‍കോട് ഹര്‍ത്താല്‍ ഭാഗികം.
ചില റൂട്ടുകളില്‍ സ്വകാര്യബസുകള്‍ നിരത്തിലിറങ്ങിയില്ല. കെഎസ് ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. മൊഗ്രാല്‍പുത്തൂര്‍, ആദൂര്‍,തലപ്പാടി എന്നിവിടങ്ങളില്‍ കല്ലേറുണ്ടായി. കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസുകള്‍ കാസര്‍കോട്ടേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
കാസര്‍കോട് നഗരത്തില്‍ ഭൂരിഭാഗം കടകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളായ മഞ്ചേശ്വരം, മുള്ളേരിയ തുടങ്ങിയ പ്രദേശങ്ങളില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്.












Click it and Unblock the Notifications