ഗോപാലന്‍ ഒളിപ്പോര് അവസാനിപ്പിക്കണം: വെള്ളാപ്പള്ളി
കൊച്ചി: എസ്എന്‍ഡിപി തിരഞ്ഞെടുപ്പില്‍ ഗോകുലം ഗോപാലന് 25 ശതമാനം വോട്ട് നേടാനായാല്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം കൈമാറാന്‍ ഒരുക്കമാണെന്ന് വെള്ളാപ്പള്ളി നടേശന്‍. ആണത്തമുണ്ടെങ്കില്‍ ഒളിയുദ്ധം അവസാനിപ്പിച്ച് ഗോപാലന്‍ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങണം തെറ്റുതിരുത്താനും മാപ്പുപറയാനും തയാറായാല്‍ ആരെയും തിരികെ സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശ്രീനാരായണ ധര്‍മ പരിപാലന യോഗം കണയന്നൂര്‍ യൂനിയന്‍ മൈക്രോ ഫിനാന്‍സ് വായ്പാ വിതരണം ഉദ്ഘാടനത്തിനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചെന്ന പ്രചാരണം ശരിയല്ല. വോട്ടേഴ്‌സ് ലിസ്റ്റ് കൃത്യമായി പരിശോധിച്ചാണ് തയാറാക്കിയത്. സമുദായ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ആട്ടിന്‍തോലിട്ട ചെന്നായ്കളാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ അവസരം കിട്ടിയാല്‍ എസ്എന്‍ഡിപി വനിതാ പ്രവര്‍ത്തകര്‍ മല്‍സരിക്കണം.പ്രസംഗിക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ളവരെന്ന നിലയില്‍ ഇവര്‍ക്ക് നല്ല ഡിമാന്‍ഡുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications