കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ സത്യം രാജുവും ജയിലിന് പുറത്ത്

Google Oneindia Malayalam News

Ramalinga Raju
ഹൈദരാബാദ്: സത്യം കമ്പ്യൂട്ടേഴ്സില്‍ അഴിമതി നടത്തി കോടികള്‍ തട്ടിയ രാമലിംഗ രാജുവിന് ജാമ്യം ലഭിച്ചു. രാജുവിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് ആന്ധ്ര ഹൈകോടതി രാജുവിന് ജാമ്യം അനുവദിച്ചത്.

ജാമ്യ വ്യവസ്ഥ അനുസരിച്ച് രാമലിംഗ രാജു ആശുപത്രിയില്‍ തന്നെ തങ്ങേണ്ടതുണ്ട്. ഓഗസ്റ്റ് 18 ബുധനാഴ്ചയാണ് സത്യം കമ്പ്യൂട്ടേഴ്‍സിന്റെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ രാമലിംഗ രാജുവിന് കോടതി ജാമ്യം അനുവദിച്ചത്.

രാമലിംഗ രാജുവിന്റെ സഹോദരന്‍ രാമ രാജു ഉള്‍പ്പടെ സത്യം കേസില്‍ പെട്ട മറ്റ് അഞ്ച് പേര്‍ക്ക് ഒരു മാസം മുമ്പ് കോടതി ജാമ്യം അനുവദിച്ചിരുന്നു. രാമരാജു, വടലമണി ശ്രീനിവാസ്, ജി രാമകൃഷ്ണ, ശ്രീശൈലം , വെങ്കടപതി രാജു എന്നിവര്‍ക്കായിരുന്നു അന്ന് ജാമ്യം കിട്ടിയത്.

കേസിലെ പ്രധാന പ്രതിയായ രാമലിംഗ രാജുവിന് ജാമ്യം അനുവദിയ്ക്കരുതെന്ന് സിബിഐയുടെ അഭിഭാഷകന്‍ വാദിച്ചു. ഇത് കേസന്വേഷണത്തെ ബാധിയ്ക്കുമെന്നായിരുന്നു സിബിഐ പറഞ്ഞത്.

ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് കുംഭകോണമാണ് രാജുവിനെതിരെ ഉള്ള കേസ്. കുറഞ്ഞത് 14,000 കോടി രൂപയെങ്കിലും സത്യം കമ്പ്യൂട്ടേഴ്‍സില്‍ നിന്ന് രാജുവും കൂട്ടരും തട്ടിയെന്നാണ് കേസ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X