വ്യാഴാഴ്ചയും ഓഹരി വിപണി മേലോട്ട്
മുംബൈ: ബുധനാഴ്ചയുടെ തുടര്‍ച്ചയെന്നോണം വ്യാഴാഴ്ചയും ഓഹരി വിപണി ഉയര്‍ച്ചയിലായിരുന്നു. രാവിലെ തന്നെ നല്ല തുടക്കമായിരുന്നു. എന്നാല്‍ ഏറെ ഉയരത്തിലായിരുന്നില്ല തുടക്കം. ഉച്ചകഴിഞ്ഞ് സ്ഥിതി മാറി. ശക്തമായ വാങ്ങല്‍ നടന്നതോടെ വിലയും കയറാന്‍ തുടങ്ങി.
വൈകീട്ട് വിപണി അവസാനിച്ചപ്പോള്‍ സെന്‍സെക്സ് 197 പോയന്റും നിഫ്റ്റി 61 പോയന്റും ഉയര്‍ന്നു.
സെന്‍സെക്സ് 18454.94 (+197.82), നിഫ്‍ടി 5540.20 (+61.05)
എഫ്എംസിജി ഉല്പന്ന കമ്പനികള്‍, ബാങ്കുകള്‍, ഐടി കമ്പനികള്‍, എന്നിവയുടെ ഓഹരികളായിരുന്നു മുന്നേറ്റം കാണിച്ചത്. നിഫ്ടി സൂചിക 5500 കടന്നെന്നതാണ് വിപണിയില്‍ ആഹ്ലാദത്തിന് കാരണമായത്. ഇതുകൊണ്ട് വരും ദിവസങ്ങളിലും സൂചിക ഉയരത്തിലേയ്ക്കായിരിയ്ക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും ഒരു ലാഭം എടുക്കല്‍ ഉണ്ടാകാം. ഇതുണ്ടായാല്‍ വിപണി 200-300 പോയന്റ് താഴേയ്ക്ക് വരുമെന്നതിന് സംശയം വേണ്ട.












Click it and Unblock the Notifications