കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാള്‍ സഖാക്കന്‍മാര്‍ക്ക് തുണയായി ദാദ

  • By Ajith Babu
Google Oneindia Malayalam News

CPM turns to Saurav Ganguly to save throne in Bengal
കൊല്‍ക്കത്ത: ബംഗാളില്‍ സിപിഎമ്മിന്റെ അടിത്തറയിളകിയെന്ന് പറയുന്നവര്‍ ഏറെയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ ചെങ്കോട്ട നിലംപൊത്തുമെന്നും എതിരാളികള്‍ പറയുന്നു. ഈ പറച്ചിലില്‍ കാര്യമില്ലാതില്ലെന്ന് സിപിഎമ്മിനും അറിയാം. അതുകൊണ്ടു തന്നെ തൃണമൂല്‍ നേതാവ് മമത ബാനര്‍ജിയും അവര്‍ രംഗത്തിറക്കുന്ന സിനിമാ താരങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളിയെ ചെറുക്കാന്‍ സഖാക്കന്‍മാര്‍ പതിനെട്ടടവും പയറ്റുകയാണ്.

തൃണമൂലുകാരുടെ ദീദിയുടെ വ്യക്തിപ്രഭാവത്തെ എതിരിടാന്‍ സിപിഎം രംഗത്തിറക്കിയിരിക്കുന്നത് നിസ്സാരക്കാരെയല്ല, കൊല്‍ക്കത്തക്കാരുടെ പ്രിയപ്പെട്ട ദാദയാണ് ആ നിയോമേറ്റെടുത്തിരിയ്ക്കുന്നത്. അതേ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി സിപിഎം പാളയത്തിലെ പ്രധാന കളിക്കാരനായി മാറിക്കഴിഞ്ഞു.

പ്രതിസന്ധികളില്‍ തളരാതെ മുന്നേറിയ ദാദയെ മാതൃകയായി കാണണമെന്നാണ് അണികളോട് സിപിഎം ആഹ്വാനം ചെയ്യുന്നത്. പാര്‍ട്ടി സംഘടിപ്പിക്കുന്ന മിക്ക പൊതുപരിപാടികളിലും ഗാംഗുലി മുഖ്യാതിഥിയായി എത്തുന്നുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ അഭിപ്രായത്തില്‍ ലോകം മുഴുവന്‍ ആരാധകരുള്ള ഗാംഗുലിയുടെ സാന്നിദ്ധ്യം പരിപാടികള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ്.

ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടപ്പോള്‍ ദാദ തളര്‍ന്നില്ല, തിരിച്ചുവന്ന് തന്റെ വിലയെന്തെന്ന് എല്ലാവര്‍ക്കും അദ്ദേഹം കാണിച്ചുകൊടുത്തു. അതുപോലെ എല്ലാ തിരിച്ചടികളില്‍ നിന്നും പാര്‍ട്ടി തിരിച്ചുവരുമെന്നും ഭട്ടാചാര്യ പറയുന്നു.

കാര്യങ്ങള്‍ ഗാംഗുലിയില്‍ മാത്രം ഒതുക്കിനിര്‍ത്താന്‍ സിപിഎം തീരുമാനിച്ചിട്ടില്ല. ഫുട്‌ബോള്‍ താരം ബെയ്ചുങ് ബൂട്ടിയ, ചെസ്സ് പ്ലെയര്‍ ദിബെന്ദു ബറുവ, ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്ന മസിദൂര്‍ റഹ്മാന്‍ എന്നിവരും അടുത്ത നാളുകളില്‍ ചെങ്കോട്ട കാക്കാന്‍ സിപിഎം രംഗത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഗാംഗുലിയെ രംഗത്തിറക്കിയുള്ള സിപിഎമ്മിന്റെ നമ്പറുകളൊന്നും ഏശില്ലെന്നാണ് തൃണമൂല്‍ നേതാക്കള്‍ പറയുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് ഭരിച്ചിട്ടും സിപിഎം ബംഗാള്‍ ജനതയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ഗാംഗുലിയെ കണ്ട് സിപിഎമ്മിന് വോട്ട് ചെയ്യാന്‍ ജനങ്ങള്‍ അത്ര വിഡ്ഢികളെല്ലെന്നും തൃണമൂലുകാര്‍ പറയുന്നു.

ദീദിയെ വീഴ്ത്താനും ചെങ്കോട്ട കാക്കാനും കൊല്‍ക്കത്തക്കാരുടെ ദാദയ്ക്ക് കഴിയുമോ? കാത്തിരുന്ന് കാണുക തന്നെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X