കൊച്ചി മെട്രോയ്ക്ക് പുതിയ പദ്ധതിരേഖ

പുതിയ പദ്ധതിരേഖയില്‍ നിര്‍മാണ ചെലവ് 3000 കോടി രൂപയില്‍ നിന്നും 5000 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. മുമ്പ് തയാറാക്കിയ പദ്ധതിരേഖ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തയാറാക്കിയതുകൊണ്ടാണ് പുതിയത് തയാറാക്കേണ്ടിവന്നത്. പുതിയ വിപണി വിലയനുസരിച്ച് പദ്ധതി ചിലവുകള്‍ തയാറാക്കിയപ്പോഴാണ് ചിലവ് ഉയര്‍ന്നത്.
പുതുക്കിയ റിപ്പോര്‍ട്ട് നഗരവികസന മന്ത്രാലയം ഉടന്‍ ആസൂത്രണ കമ്മീഷനും ഉടന്‍ കൈമാറുമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.
കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ തന്നെ പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിയ്ക്കുന്ന മെട്രോ റെയില്‍ പദ്ധതിയുടെ കണ്‍സല്‍ട്ടന്റ് ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ആണ്.
രാജസ്ഥാനിലെ ജയ്പൂരില്‍ മെട്രോ റെയില്‍ പണിയുന്നതിന്റെ കണ്‍സല്‍ട്ടന്റും ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ആണ്. ഇവിടെ പണി നടത്തുന്നതും ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ആയിരിയ്ക്കും. ദില്ലിയ്ക്ക് പുറത്ത് ഇത് ആദ്യമായാണ് ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഒരു പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്. 29.9 കിലോമീറ്റര്‍ നീളമുള്ള മെട്രോ റെയിലാണ് ജയ്‍പൂരില്‍ പണിയുന്നത്. 1250 കോടി രൂപ ചെലവില്‍ പണിയുന്ന ഈ റെയില്‍ പാതയില്‍ 29 സ്റ്റേഷനുകള്‍ ഉണ്ടാവും. 2013ല്‍ പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിയ്ക്കുന്നത്.












Click it and Unblock the Notifications