പര്‍ദ്ദ ധരിച്ചില്ലെങ്കില്‍ വധിയ്ക്കുമെന്ന് ഭീഷണി
കാസര്‍ഗോഡ്: പര്‍ദ്ദധരിക്കാത്തതിന് ഭീഷണിയുണ്ടെന്ന് കാണിച്ച് കോടതിവഴി പൊലീസ് സംരക്ഷണം തേടിയ യുവതിയ്ക്ക് ഭീഷണിക്കത്ത്.
കാസര്‍ക്കോട് സ്വദേശി റിയാനയ്ക്കാണ് പര്‍ദ്ദധരിക്കാത്തതിന്റെ പേരില്‍ വീണും ഭീഷണിയുണ്ടായിരിക്കുന്നത്. പര്‍ദ്ദ ധരിച്ചില്ലെങ്കില്‍ വധിയ്ക്കുമെന്നാണ് ഭീഷണിയില്‍ പറയുന്നത്. റിയാനയ്ക്കും ഒരു സായാഹ്ന പത്രത്തിന്റെ ഓഫിസിലും കത്ത് ലഭിച്ചിട്ടുണ്ട്.
പര്‍ദ്ദ ധരിക്കാത്ത പ്രശ്‌നത്തില്‍ എന്‍ഡിഎഫിന്റെ നിരന്തരഭീഷണിയെ തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്നു സംരക്ഷണം നേടിയിരുന്നു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കാസര്‍ഗോഡ് സ്‌റ്റേഷനിലെ രണ്ടു പോലീസുകാര്‍ റിയാനയുടെ വീട്ടില്‍ കാവല്‍ നില്‍ക്കുന്നുണ്ട്.
ഇതേ പ്രശ്‌നത്തില്‍ ഒരാഴ്ച മുമ്പു റിയാനയുടെ വീടിനു നേരെ അക്രമമുണ്ടായിരുന്നു. സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണു റിയാന.
പര്‍ദ്ദയുടെ പേരില്‍ ബന്ധുക്കളില്‍ നിന്നും ഇവര്‍ക്ക് ഭീഷണിയുണ്ടായിരുന്നു. റിയാനയ്ക്കു ലഭിച്ച കത്തിന്റെ കോപ്പി കാസര്‍ഗോഡ് ടൗണ്‍ പോലീസിനു കൈമാറി. പോലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications