Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴ വാങ്ങി ലക്ചറര്‍മാരെ നിയമിയ്ക്കാന്‍ സമയമായി

തിരുവനന്തപുരം: എയ്‍ഡഡ് കോളജുകളില്‍ 1599 ലക്ചറര്‍മാരെ നിയമിയ്ക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. പുതുതായി വന്ന ഒഴിവുകളിലേയ്ക്കാണ് ഈ നിയമനം. ഇനി എയ്‍ഡഡ് കോളജ് മാനേജ്‍മെന്റുകള്‍ക്ക് കോഴ വാങ്ങി നിയമനം നടത്താന്‍ അവസരമായി.

1599 ലക്ചറര്‍മാരുടെ നിയമനത്തിനായി എത്ര രൂപ മാനേജ്മെന്റ് കൈക്കൂലി വാങ്ങുമെന്ന് കണക്കാക്കിയാല്‍ അത് 200 കോടിയെങ്കിലും വരും. മാനേജ്‍മെന്റ് കോഴ വാങ്ങി നിയമിയ്ക്കുന്ന അദ്ധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് പൊതു ഖജനാവില്‍ നിന്നാണെന്ന് മാത്രം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രീഡിഗ്രി കേരളത്തിലെ കോളജുകളില്‍ നിന്ന് വേര്‍പെടുത്തിയപ്പോള്‍ അധികം വന്ന ലക്ചറര്‍മാരെ കോളജുകളില്‍ നിലനിറുത്താനായി പുതിയ കോഴ്സുകള്‍ ഈ കോളജുകളില്‍ അനുവദിച്ചിരുന്നു. ലക്ചര്‍മാര്‍ പ്ലസ് ടു വിലേയ്ക്ക് മാറേണ്ടി വരാതിരിയ്ക്കാനായിരുന്നു ഇത്. അന്ന് മാനേജ്‍മെന്റ് കോളജുകളില്‍ അന്ന് പുതിയ കോഴ്സുകള്‍ അനുവദിച്ചപ്പോള്‍ അതിനായി പുതിയ അദ്ധ്യാപക തസ്തികകള്‍ ഉണ്ടാക്കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. അന്നുണ്ടായിരുന്ന അദ്ധ്യാപകരില്‍ പലരും ഇപ്പോള്‍ പെന്‍ഷനായി പിരിഞ്ഞുപോയി. ഇനിയും കോഴ്സുകള്‍ നടത്താന്‍ പുതിയ അദ്ധ്യാപകരെ വേണം. അതിനായാണ് പുതിയ നിയമനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+