ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നു
തൃശൂര്‍ : തളര്‍വാതം പിടിച്ച് കിടപ്പിലായിരുന്ന ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു. തൃശൂരിലെ പെരിങ്ങോട്ടുകര സ്വദേശിയായ ബാലനാണ്(68) ഭാര്യയുടെ അടിയേറ്റ് മരിച്ചത്.
സംഭവത്തെത്തുടര്‍ന്ന് ഭാര്യ ദ്രൗപദിയെ(60) അന്തിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ബാലനെ ഇരുമ്പുവടിക്കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. മൂന്ന് വര്‍ഷമായി തളര്‍വാതം പിടിച്ചു കിടപ്പിലായിരുന്നു ബാലന്‍. ബാലനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭാര്യ ദ്രൗപദി സമീപത്തുള്ള കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവത്രേ.
ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി ദ്രൗപദിയെ രക്ഷപ്പെടുത്തി. തലയ്ക്കടിയേറ്റ് ഗുരുതരമായ പരിക്കുകളോടെ വീടിനകത്ത് കിടന്നിരുന്ന ബാലനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി വൈകി മരിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications