കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാര്‍ ഓര്‍ഡിനന്‍സ് ചോര്‍ന്നു: വിഎസ്

  • By Super
Google Oneindia Malayalam News

VS Achuthanadan
തിരുവനന്തപുരം: മൂന്നാര്‍ ടൗണ്‍ഷിപ്പ് ഓര്‍ഡിനന്‍സ് റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിക്കുനന്തിനു മുന്‍പ് ടാറ്റയ്ക്ക് ചോര്‍ന്നുകിട്ടിയെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ കാണുന്നതിനു മുന്‍പ് ഔട്ട് ഓഫ് അജണ്ടയായി മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്ന ഓര്‍ഡിനന്‍സിന്റെ കരട് രൂപം ടാറ്റയ്ക്ക് ചോര്‍ന്നിരുന്നു. ഇതിന്റെ വ്യക്തമായ തെളിവ് തന്റെ പക്കലുണ്ടെന്നും വി.എസ് പറഞ്ഞു.

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സഹമന്ത്രിമാരില്‍ അവിശ്വാസം രേഖപ്പെടുത്തുന്ന ഈ പ്രസ്താവന വി.എസ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ടാറ്റയുടെ കേരളത്തിലെ പ്രതിനിധിയായ ദാമുവിനാണ് റിപ്പോര്‍ട്ട് ലഭിച്ചത്. ഇത് ഞാന്‍ വെറും ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലല്ല പറയുന്നത്, വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്- വിഎസ് പറഞ്ഞു.

റവന്യൂവകുപ്പാണ് മൂന്നാര്‍ ടൗണ്‍ഷിപ്പ് സംബന്ധിച്ച ഓര്‍ഡിനന്‍സ് തയ്യാറാക്കിയിരുന്നത്. ഓര്‍ഡിനന്‍സ് സൂക്ഷ്മപരിശോധന നടത്തിയത് നിയമവകുപ്പുമാണ്. ഇവരില്‍ റവന്യൂവകുപ്പിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന ആരോപണം തന്നെയാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്.

ഓര്‍ഡിനന്‍സ് തയാറാക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ആരായിരുന്നോ അവര്‍ തന്നെ അത് ശത്രുപക്ഷത്തേക്ക് ചോര്‍ത്തി നല്‍കിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

മൂന്നാറില്‍ ടാറ്റയുടെ കൈവശമിരിക്കുന്ന ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടൗണ്‍ഷിപ്പ് രൂപീകരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഓര്‍ഡിനന്‍സ്. ഓര്‍ഡിനന്‍സ് വൈകുന്നതിനെതിരെ സിപിഐ സംസ്ഥാന സെരകട്ടറി വെളിയം ഭാര്‍ഗവന്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തു വന്നിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X