എംകെ മുനീറിനെതിരെ കുറ്റപത്രം

റോഡ് നിര്‍മാണ കരാറുമായി ബന്ധപ്പെട്ടു ക്രമക്കേട് നടത്തിയെന്ന കേസില്‍ ആണ് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. മുനീര്‍ ഒന്നാംപ്രതിയായ കേസില്‍ ആകെ എട്ടു പേരാണ് പ്രതികള്‍.തൃശൂര്‍ വിജിലന്‍സ് കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചത്.
യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് മഞ്ചേരി സബ് ഡിവിഷനു കീഴിലുള്ള ആലുങ്കുന്ന് നറുക്കര റോഡ് കരാറെടുത്ത ആള്‍ക്കു ടെന്‍ഡര്‍ തുകയേക്കാള്‍ 10% കൂട്ടി നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതുവഴി ഖജനാവിനു 14, 22, 649 രൂപ നഷ്ടം വരുത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഇതിനു പുറമേ ടെന്‍ഡര്‍ വിളിക്കാതെ കരാറുകള്‍ നല്‍കിയിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു.












Click it and Unblock the Notifications