കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹണിമൂണിനിടെ വധു വീണ് നട്ടെല്ല് പൊട്ടി

  • By Super
Google Oneindia Malayalam News

Carrie And Michael
ലണ്ടന്‍: ഹണിമൂണ്‍ ആഘോത്തിനിടെ ഇരുപതടി ഉയരത്തില്‍ നിന്നും വീണ നവവധുവിന്റെ നട്ടെല്ല് മൂന്നായി ഒടിഞ്ഞു. കാരി ആനി ഡുഡ്ബ്രിഡ്ജ് എന്ന 27കാരിയുടെ നട്ടെല്ലാണ് പൊട്ടിയത്.

ബ്രിട്ടീഷുകാരായ കാരിയും മൈക്കല്‍ ഡുഡ്ബ്രിഡ്ജും ജൂലൈ 31നാണ് വിവാഹിതരായത്. സുഹൃത്തുക്കളാണ് ഇവര്‍ക്കായി ഗ്രീക്ക് ഐലന്റായ കോര്‍ഫുവിലേയ്ക്ക് ഹണിമൂണ്‍ യാത്ര ഒരുക്കിയത്.

അപകടത്തില്‍പ്പെട്ട കാരി ഒരു പ്രൈമറി സ്‌കൂളില്‍ സെക്രട്ടറിയായി ജോലിചെയ്യുകയാണ് ഡുഡ്ബ്രിഡ്ജ് ബില്‍ഡറാണ്.

താമസിച്ചിരുന്ന ഹോട്ടല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നുമാണ് കാരി താഴേയ്ക്ക് വീണത്. പുറത്തെ കാഴ്ചകള്‍ കാണാനും ശുദ്ധവായു ശ്വസിക്കാനും വേണ്ടിയാണത്രേ കാരി മുറിയില്‍ നിന്നും പുറത്ത് ബാല്‍ക്കണിയിലേയ്ക്ക് വന്നത്. ഇവിടെനിന്നാണ് താഴേയ്ക്ക് വീണത്.

ജൂലൈ 31ന് നടന്ന വിവാഹശേഷം ചെലവുചുരുക്കലിന്റെ ഭാഗമായി ഇവര്‍ ഹണിമൂണ്‍യാത്ര വേണ്ടെന്ന് വച്ചിരുന്നു. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് ഇവരെ ഹണിമൂണ്‍ ആഘോഷിക്കാന്‍ അയയ്ക്കുകയായിരുന്നു.

യാത്രയ്ക്ക മുമ്പ് ഇവര്‍ പ്രത്യേകിച്ച് ആരോഗ്യഇന്‍ഷുറന്‍സുകളൊന്നും എടുത്തിരുന്നില്ല. എന്നാല്‍ കാരിയുടെ യൂറോപ്യന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡിന് നല്‍കാന്‍ കഴിയുന്നതിലുമേറെ ചികിത്സാ ചെലവാണ് അപകടത്തെത്തുടര്‍ന്ന് വന്നു ചേര്‍ന്നിരിക്കുന്നത്.

16,000 പൗണ്ടെങ്കിലും ശസ്ത്രക്രിയയ്ക്ക് ചെലവുവരുമെന്നാണ് സൂചന. ഓഗസ്റ്റ് 14ന് ശനിയാഴ്ചയാണ് ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ നിന്നും കാരി താഴേയ്ക്ക് വീണത്. ചികിത്സ ഫലപ്രദമായില്ലെങ്കില്‍ കാരിയുടെ ശരീരം തളര്‍ന്ന അവസ്ഥയിലാകുമെന്ന് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇപ്പോള്‍ ചികിത്സാ ചെലവുകള്‍ കഴിഞ്ഞ് ബ്രിട്ടനിലേയ്ക്ക് തിരിച്ചുപോകാന്‍ കയ്യില്‍ കാശില്ലാത്ത അവസ്ഥയിലാണ് ഇരുവരും. ഇപ്പോള്‍ കോര്‍ഫുവിലെ ആശുപത്രിയിലാണ് കാരിയും ഭര്‍ത്താവുമുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X