ബരാക് ഒബാമ മുസ്ലീമോ?

അമേരിക്കയിലെ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തയിത്. സര്‍വ്വേയില്‍ പങ്കെടുത്ത അമേരിക്കക്കാരില്‍ അഞ്ചില്‍ ഒരാള്‍ എന്ന നിലയില്‍ വിശ്വസിച്ചുവച്ചിരിക്കുന്നത് ഒബാമ മുസ്ലീം ആണെന്നുതന്നെയാണ്.
എന്നാല്‍ ഒബാമ ക്രിസ്ത്യാനിയാണെന്ന് വ്യക്തമായി അറിയാവുന്ന അമേരിക്കക്കാരുടെ എണ്ണവും വളരെ കുറവാണ്. 34ശതമാനം പേര്‍ക്കുമാത്രമാണ് ഒബാമ ക്രിസ്ത്യാനിയാണെന്ന വ്യ്ക്തമായ അറിവുള്ളത്. ഒബാമ മുസ്ലീമാണെന്ന് വിശ്വസിക്കുന്നവരില്‍ അറുപത് ശതമാനം പേരും ഇക്കാര്യം അറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
മുസ്ലീംങ്ങള്‍ക്ക് സര്‍വ്വ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ടുള്ള ഒബാമയുടെ പ്രസ്താവന പുറത്തിറങ്ങിയശേഷമാണ് സര്‍വ്വേ നടത്തിയത്. ഗ്രൗണ്ട് സീറോയില്‍ മുസ്ലീം പള്ളിയുള്‍പ്പെടെയുള്ള സാംസ്‌കാരിക കേന്ദ്രം പണിയുന്നതിന് ഒബാമ പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഇത് ഒബാമ മുസ്ലീമാണെന്ന ജനങ്ങളുടെ ധാരണ ശക്തമാക്കാന്‍ ഇടയാക്കി. തന്റെ പിതാമഹന്‍ ഹുസൈന്‍ ഒന്യാന്‍ഗോ ഒബാമ ഒരു മുസ്ലീമായിരുന്നുവെന്ന് ബരാക് ഒബാമ അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറഞ്ഞിരുന്നു.
ഇതും ഒബാമ മുസ്ലിമാണെന്ന വശ്വാസം വളര്‍ത്താന്‍ ഇടയാക്കിയെന്ന് സര്‍വ്വേ നടത്തിയ പ്യൂ റിസര്‍ച്ച് സെന്റര്‍ അധികൃതര്‍ പറയുന്നു. ഒബാമയുടെ പിതാവ് കെനിയക്കാരനും മാതാവ് അമേരിക്കക്കാരിയുമാണ്. ഹവായിലാണ് ഒബാമ വളര്‍ന്നത്.












Click it and Unblock the Notifications