ഗ്രൗണ്ട് സീറോയില്‍ പള്ളി: 63ശതമാനം പേരും എതിര്
വാഷിങ്ടണ്‍: സെപ്റ്റംബര്‍ 11നു അമേരിക്കയില്‍ ഭീകരാക്രമണം നടന്ന ഗ്രൗണ്ട് സീറോയ്ക്കു സമീപം മസ്ജിദ് ഉള്‍പ്പെടെയുള്ള ഇസ്ലാമിക സാംസ്‌കാരിക കേന്ദ്രം നിര്‍മിക്കുന്നതിനോട് ന്യൂയോര്‍ക്ക് നിവാസികള്‍ക്ക് പൊതുവെ എതിര്‍പ്പാണെന്ന് റിപ്പോര്‍ട്ട്.
ഇതു സംബന്ധിച്ച് ഇവിടെ നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്ത 63 ശതമാനം പേര്‍ മസ്ജിദ് നിര്‍മാണത്തോട് എതിര്‍പ്പ് രേഖപ്പെടുത്തി. 27 ശതമാനം പേര്‍ മാത്രമാണ് അനുകൂല നിലപാടെടുത്തത്. ഭീകരാക്രമണത്തിന്റെ ഓര്‍മകളോടുള്ള വഞ്ചനയാണിതെന്നാണു ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്.
കൊര്‍ദോവ ഹൗസ് എന്ന പേരിലാണ് ഇവിടെ ഇസ്ലാമിക സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കാനുദ്ദേശിക്കുന്നത്. കൊര്‍ദോവ ഹൗസ് നിര്‍മാണത്തിനു നഗരസഭ മെയ് മാസത്തില്‍ അനുമതി നല്‍കിയിരുന്നു.
ഭീകരാക്രമണത്തില്‍ ഇരയായവരുടെ ബന്ധുക്കള്‍ സ്ഥാപിച്ച ഫാമിലീസ് ഫോര്‍ പീസ്ഫുള്‍ ടുമോറോസും ഇതിനെ പിന്തുണയ്ക്കുന്നുണ്ട്.
അതേസമയം, രാജ്യത്തെ പൗരന്‍മാര്‍ക്ക് ഭരണഘടനയില്‍ പറയുന്ന മതസ്വാതന്ത്രം ഉറപ്പുവരുത്തുമെന്ന് പ്രസിഡന്റ് ബറാക്ക് ഒബാമ കഴിഞ്ഞ ദിവസം നല്‍കിയ ഇഫ്ത്താര്‍ വിരുന്നിനിടെ പ്രഖ്യാപിച്ചിരുന്നു. മസ്ജിദ് നിര്‍മിക്കാന്‍ രാജ്യത്തെ മുസ്ലിംകള്‍ക്ക് അവകാശമുണ്ടെന്നും അദേഹം വ്യക്തമാക്കി.












Click it and Unblock the Notifications