കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസ്‌കിയില്‍ ഓടുന്ന കാര്‍

  • By Super
Google Oneindia Malayalam News

ലണ്ടന്‍: രണ്ടു പെഗ് അടിച്ചാല്‍ ഓടുന്ന കാര്‍, ഡ്രൈവര്‍ പെഗടിച്ചാല്‍ ഓടുന്ന കാറാണെന്ന് തെറ്റിദ്ധരിക്കരുത്. കാറിന് തന്നെ വേണം നല്ല ചൂടന്‍ സാധനം.

അതേ വിസ്‌കിയില്‍ ഓടുന്ന കാറുമായി ഒരു സംഘം ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിരിക്കുന്നു. വിസ്‌കിയില്‍ നിന്നുണ്ടാക്കുന്ന ജൈവ ഇന്ധനം കൊണ്ടാണ് ഈ കാര്‍ ഓടിക്കുന്നത്.

സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗ് നേപ്പിയര്‍ സര്‍വകലാശാലയിലെ ബയോഫ്യുവല്‍ റിസേര്‍ച്ച് സെന്ററാണ് കണ്ടെത്തലിന് പിന്നില്‍. ഇന്ധനം ഉടന്‍ വിപണിയിലെത്തിക്കാനും പദ്ധതിയുണ്ട് .

വിസ്‌കി ഉണ്ടാക്കുന്ന പ്രക്രിയയ്ക്കിടെ ഉണ്ടാകുന്ന ഉണ്ടാകുന്ന ദ്രാവകത്തില്‍ നിന്ന് ബുട്ടനോള്‍ ഉണ്ടാക്കാമെന്നാണ് കണ്ടെത്തല്‍. പുതിയ ഇന്ധനം വ്യവസായിക അടിസ്ഥാനത്തില്‍ ഉണ്ടാക്കാനും വിതരണം ചെയ്യാനും കമ്പനികളെ തേടുകയാണെന്ന് റിസേര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ മാര്‍ട്ടിന്‍ ടന്‍ഗ്‌നേയ് അറിയിച്ചു.

പെട്രോളില്‍ അഞ്ചു മുതല്‍ 10 ശതമാനം വരെയും ഡീസലില്‍ അഞ്ചു ശതമാനവും പുതിയ ജൈവ ഇന്ധനം കലര്‍ത്താമെന്നും ഗവേഷകര്‍ പറയുന്നു. മദ്യമടിച്ച് ഓടുന്ന കാര്‍ പരിസ്ഥിതി മലിനീകരണം കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട് .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X