Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാദനെ സ്തുതിയ്ക്കുന്ന ഗാനം യൂട്യൂബില്‍

Osama
ലണ്ടന്‍: അല്‍ ക്വയ്ദ നേതാവ് ബിന്‍ ലാദനെ സ്തുതിച്ചുകൊണ്ടുള്ള ഗാനം യൂട്യൂബില്‍.

അള്ളാഹു വലിയവനാണ്. നിങ്ങള്‍ സ്വന്തം പട്ടണം ഉപേക്ഷിച്ച് ജിഹാദിനു വേണ്ടി സ്വയം സമര്‍പ്പിച്ചു. നിങ്ങള്‍ ജീവിതം മലനിരകളില്‍ ചെലവഴിച്ചു എല്ലാം അള്ളാഹുവിനു വേണ്ടി ബലികഴിച്ചു, എന്ന് അര്‍ത്ഥം വരുന്ന ഗാനമാണ് യു ട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

മാസിഡോണിയയിലെ അല്‍ബേനിയന്‍ വംശജരായ മുസ്ലീങ്ങളാണ് ലാദന്‍ ഗാനം അപ്‌ലോഡ് ചെയ്തിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാസിഡോണിയന്‍ തലസ്ഥാനമായ സ്‌കോപ്‌ജെയിലെ മുസ്ലീം പള്ളികളില്‍ വച്ചാണ് ഗാന ചിത്രീകരണം നടന്നതെന്നാണ് സൂചന.

മാസിഡോണിയയിലെ ജനസംഖ്യയില്‍ നാലില്‍ ഒന്നു ഭാഗം മുസ്ലീങ്ങളാണ്. എന്നാല്‍, ലാദന്‍ ഗാനത്തെ കുറിച്ച് മുസ്ലീം സമുദായാംഗങ്ങള്‍ക്കിടയില്‍ വ്യത്യസ്താഭിപ്രായമാണ് ഉള്ളത്.

ഗാനം ചിത്രീകരിച്ചത് പള്ളികളില്‍ വച്ചല്ല എന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. ലാദന്‍ ഗാനം തങ്ങളില്‍ ഒരുവിധ മാറ്റവും ഉണ്ടാക്കില്ല എന്നും ഇവര്‍ പറയുന്നു.

ലാദന്‍ ഗാനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് തീവ്ര മതവാദികളായ വഹാബി മുസ്ലീങ്ങളാണോ എന്നതുസംബന്ധിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+