നഗ്നയായി അഭിനയിച്ച ഗായികയ്ക്ക് നല്ലനടപ്പ് ശിക്ഷ

ആറ് മാസം നല്ലനടപ്പിനും 500 ഡോളര്‍ പിഴയുമാണ് ബാദുവിന് കോടതി വിധിച്ചത്. ബാദുവിന്റെ പുതിയ ആല്‍ബത്തിലെ വിന്‍ഡോ സീറ്റ് എന്ന ഗാനത്തിനു വേണ്ടിയാണ് അവര്‍ പൊതുസ്ഥലത്ത് വസ്ത്രമുരിഞ്ഞത്.
അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി വെടിയേറ്റു മരിച്ച ഡാളസിലെ ഡിലെ പ്ലാസയ്ക്കു സമീപമായിരുന്നു നഗ്നതകാണിച്ചുള്ള ചിത്രീകരണം.
ബാദുവിന്റെ വസ്ത്രമുരിഞ്ഞുള്ള ഗാനരംഗത്തിനെതിരെ ഡാളസിലെ ഒരു സ്ത്രീയാണ് പരാതിയുമായി രംഗത്തു വന്നത്.
വിവാദ വീഡിയോ ആല്‍ബം ചിത്രീകരണത്തിനിടെ ബാദു പൊതുജനമധ്യത്തില്‍ നഗ്നയായത് ശിക്ഷാര്‍ഹമാണെന്ന് കോടതി വിധിക്കുകയായിരുന്നു. പിഴയടച്ച ബാദു ഇപ്പോള്‍ നല്ലനടപ്പ് ശീലിക്കുകയാണ്












Click it and Unblock the Notifications