കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു

  • By Ajith Babu
Google Oneindia Malayalam News

Madhani
ബാംഗ്ലൂര്‍: ലഷ്‌കറെ ഭീകരന്‍ തടിയന്റവിട നസീറുമായി പലതവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും ബംഗ്ലൂര്‍ സ്‌ഫോടനം സംബന്ധിച്ച്‌ ഒന്നും സംസാരിച്ചിട്ടില്ലെന്ന്‌ അബ്‌ദുള്‍ നാസര്‍ മദനി കര്‍ണാടക പോലീസിന്റെ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍

തുടര്‍ച്ചയായി രണ്ടാം ദിവസവും മദനിയെ അജ്‌ഞാതകേന്ദ്രത്തില്‍ ചോദ്യംചെയ്തു. മദനിയ്ക്ക് മലയാളവും അറബിയും മാത്രമേ നന്നായി വശമുള്ളൂ എന്നതിനാല്‍ ചോദ്യംചെയ്യല്‍ സാവധാനമാണു പുരോഗമിക്കുന്നതെന്നും സൂചനകളുണ്ട്.

കേസിന്റെ രഹസ്യസ്വഭാവം കണക്കിലെടുത്താണു ദ്വിഭാഷികളുടെ സഹായം തേടാത്തത്. ചോദ്യം ചെയ്യലിന്റെ ഭാഗമായി 72 ചോദ്യങ്ങളുള്ള ഒരു പട്ടിക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് തയാറാക്കിയിട്ടുണ്ട്. ഈ ചോദ്യാവലിയനുസരിച്ചാണ് മദനിയുടെ മൊഴി രേഖപ്പെടുത്തുന്നത്.

കേസിലെ ഒന്നാംപ്രതി തടിയന്റവിട നസീറിനെ മദനി സന്ദര്‍ശിച്ചതായി പറയപ്പെടുന്ന കുടക്‌ ജില്ലയിലെ ഇഞ്ചിത്തോട്ടത്തിലെ ജീവനക്കാരന്‍ പ്രഭാകര്‍, ഗൂഢാലോചന ക്യാമ്പില്‍ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന റഫീക്ക്‌ എന്നിവരെ വെള്ളിയാഴ്ച ബാംഗ്ലൂരിലെത്തിച്ച് തിരിച്ചറിയല്‍ പരേഡ്‌ നടത്തും. ഇവര്‍ മദനിയെ തിരിച്ചറിഞ്ഞാല്‍ കേസിനു വഴിത്തിരിവാകുമെന്നാണ് കര്‍ണാടക പോലീസ് കരുതുന്നത്.

മദനി കുടകില്‍ വന്നിട്ടുണ്ടെന്നും ജിഹാദ്‌ സംബന്ധിച്ച പുസ്‌തകങ്ങളും മറ്റുപദേശങ്ങളും തന്നിട്ടുണ്ടെന്നും തടിയന്റവിട നസീറിന്റെ കുറ്റസമ്മതമൊഴി ഉദ്ധരിച്ചു കന്നട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. താന്‍ അന്‍വാര്‍ശേരി സന്ദര്‍ശിച്ചിട്ടുണ്ടെന്നും നസീര്‍ വെളിപ്പെടുത്തിയതായി അറിയുന്നു. പൊലീസ് കസ്റ്റഡിയിലാണെങ്കിലും മദനി റംസാന്‍ നോന്പ് തുടരുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X