Get Updates
Get notified of breaking news, exclusive insights, and must-see stories!

എംപിമാരുടെ ശംബളം 300 ശതമാനം കൂട്ടി

MPs get salary hike
ദില്ലി: പാര്‍ലമെന്റ് അംഗങ്ങളുടെ ശംബളവും ആനുകൂല്യങ്ങളും കുത്തനെ വര്‍ദ്ധിപ്പിച്ചു. 300 ശതമാനം വര്‍ദ്ധനവാണ് നടപ്പാക്കിയിട്ടുള്ളത്. ഇത് സംബന്ധിച്ച് ബില്ലിന് ബില്ലിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

ഇതോടെ മാസശമ്പളം 16,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയരും. എംപിമാരുടെ സിറ്റിങ് ഫീസ് 1000ല്‍ നിന്നു 2000 ആയും മണ്ഡല അലവന്‍സ് 20000ത്തില്‍ നിന്നു 40000 ആയും ഉയര്‍ത്താനും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

യാത്രബത്ത ഒരു ലക്ഷം രൂപയില്‍ നിന്നു നാലു ലക്ഷം ആയി ഉയര്‍ത്തി. 8,000 രൂപ ആയിരുന്ന പെന്‍ഷന്‍ ആനുകൂല്യം 20,000 രൂപ ആക്കി. ഡോക്ടര്‍ ചരണ്‍ദാസ് മഹന്ത് എംപി അധ്യക്ഷനായ സമിതിയാണു ശംബള വര്‍ധന ശുപാര്‍ശ ചെയ്തത്.

എന്നാല്‍ ശംബള വര്‍ധന പോരെന്ന് പറഞ്ഞ് ആര്‍ജെഡി , സമാജ്‌വാദി പാര്‍ട്ടി എംപിമാര്‍ ലോക്‌സഭയില്‍ ബഹളം വച്ചു. ശമ്പളം 500 ശതമാനം വര്‍ധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. ബഹളത്തെതുടര്‍ന്ന് ലോക്‌സഭ 12 മണിവരെ നിര്‍ത്തി വച്ചിരുന്നു. പിന്നീടു സഭ ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നു. കേന്ദ്ര സര്‍ക്കാരിലെ സെക്രട്ടറിമാര്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ തുക ലഭിക്കണം എന്നാണ് ആര്‍ജെഡി, എസ്പി എംപിമാരുടെ ആവശ്യം. 80000 രൂപയാണ് സെക്രട്ടറിമാരുടെ അടിസ്ഥാന ശമ്പളം.

അതേ സമയം എംപിമാരുടെ ശംബളം വര്‍ധിപ്പിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ശംബളം തീരുമാനിക്കാനുള്ള അധികാരം എംപിമാര്‍ക്ക് നല്‍കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+