ബലാത്സംഗശ്രമം: 11വയസ്സുകാര്‍ കുറ്റക്കാര്‍

പടിഞ്ഞാറന്‍ ലണ്ടനിലെ ഹയേസിലുള്ള വീടിനടുത്തുള്ള പാര്‍ക്കില്‍ വെച്ച് കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ബാലികയെ പീഡിപ്പിയ്ക്കാന്‍ ശ്രമം നടന്നത്. ബലാത്സംഗക്കേസില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും അതിനുള്ള ശ്രമം ഇവര്‍ നടത്തിയെന്ന് കോടതി കണ്ടെത്തിയിരുന്നു.
പ്രതികള്‍ക്ക്് പത്തുവയസ്സാണ് പ്രായമുള്ളപ്പോഴാണ് സംഭവം നടന്നത്. അതിനാല്‍ കുട്ടികളുടെ വികൃതിയായോ തമാശക്കളിയായോ സംഭവത്തെ കാണണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം ജൂറി തള്ളി.
വളരെ വലിയ തെറ്റാണ് ചെയ്തതെന്നും മുതിര്‍ന്നവരായിരുന്നെങ്കില്‍ കഠിനശിക്ഷ കിട്ടാവുന്ന കാര്യമാണതെന്നും കോടതി കുട്ടികളോട് പറഞ്ഞു. ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും ജയിലില്‍ കിടക്കേണ്ട കുറ്റമാണ് ഇവര്‍ ചെയ്തത്. എന്നാല്‍ ചെറുപ്രായത്തില്‍ ജയിലിലിടുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നതുകൊണ്ടാണ് നല്ലനടപ്പ് വിധിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ബ്രിട്ടനില്‍ ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ഏറ്റവും പ്രായംകുറഞ്ഞ പ്രതികളാണിവര്‍.
സംഭവത്തിന്റെ ആഘാതത്തില്‍ നിന്നും തിരിച്ചുവരാന്‍ പെണ്‍കുട്ടിയ്ക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാനും കോടതി ഉത്തരവിട്ടു. ശിക്ഷാവിധിയില്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ തൃപ്തി പ്രകടിപ്പിച്ചു. തങ്ങളുടെ അമ്മമാരോടൊപ്പമാണ് കുട്ടിപ്രതികള്‍ കോടതിയിലെത്തിയത്.












Click it and Unblock the Notifications