ഡിസ്‌നിക്കെതിരെ പരാതിയുമായി മുസ്ലീം യുവതി

ഡിസ്‌നി പാര്‍ക്കിന് ചേരുന്നതല്ല പര്‍ദ്ദയെന്നും അതിനാല്‍ റെസ്റ്റോറന്റില്‍ വരുന്നവരെ പരിചരിയ്‌ക്കേണ്ടെന്നും മറ്റു ജോലികള്‍ ചെയ്താല്‍ മതിയെന്നും അധികൃതര്‍ പറഞ്ഞതായി യുവതിയുടെ പരാതിയിലുണ്ട്. റംസാന്‍ മാസമായതിനാലാണ് പര്‍ദ്ദ ധരിച്ചതെന്നും ഇമെയ്ന്‍ പറയുന്നു.
യുവതിയുടെ ആരോപണം തെറ്റാണെന്ന് ഡിസ്‌നി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ക്കിന് വേണ്ടി പ്രത്യേകം അനുവദിയ്ക്കപ്പെട്ടിട്ടുള്ള പര്‍ദ്ദ ധരിയ്ക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഡിസ്‌നിലാന്‍ഡ് റസ്റ്ററന്റില്‍ പ്രത്യേകം വസ്ത്രമുണ്ടെന്നും അതു മാത്രമേ ധരിക്കാന്‍ പാടുള്ളൂവെന്നും ഡിസ്‌നി വക്താവ് സുസി ബ്രൗണ്‍ വ്യക്തമാക്കി.












Click it and Unblock the Notifications