നേപ്പാളി രൂപയില്‍ രാജാവിനു പകരം എവറസ്റ്റ്

രാജ്യത്തിന്റെ അധികാരകേന്ദ്രങ്ങളില്‍നിന്ന് രാജാവിന്റെ പ്രതിരൂപങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുന്നതിന്റെ ഭാഗമാണ് നേപ്പാളി രൂപയിലും മാറ്റങ്ങള്‍ ഉണ്ടാവുന്നത്.
നേപ്പാളിലെ അവസാന രാജാവ് ജ്ഞാനേന്ദ്രയുടെ ചിത്രമുള്ള കറന്‍സിയാണ് ഇപ്പോള്‍ രാജ്യത്ത് പ്രചരിക്കുന്നത്. രാജാവിന്റെ ചിത്രമുള്ള നോട്ട് പുറത്തിറക്കില്ലെങ്കിലും നിലവിലുള്ളവയ്ക്ക് വിലക്കുണ്ടാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
240 വര്‍ഷം നീണ്ട രാജഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ജ്ഞാനേന്ദ്ര രാജാവ് കാഠ്മണ്ഡുവിലെ കൊട്ടാരത്തില്‍ നിന്നും പടിയിറങ്ങിയത്.












Click it and Unblock the Notifications