സംശയിക്കേണ്ട, ഒബാമ ക്രിസ്ത്യാനി തന്നെ: വൈറ്റ്ഹൗസ്

കഴിഞ്ഞ ദിവസം നടത്തിയ വോട്ടെടുപ്പ് ഫലത്തില്‍ 18 ശതമാനം അമേരിക്കക്കാരും ഒബാമ മുസ്ലീമാണെന്ന് കരുതുന്നതായി വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വൈറ്റ്ഹൗസിന്റെ പ്രതികരണം.
അമേരിക്കയിലെ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വേയാണ് ഒബാമയുടെ മതവിശ്വാസത്തെക്കുറിച്ചുള്ള ചോദ്യമുന്നയിച്ചത്. സര്‍വ്വേയില്‍ പങ്കെടുത്ത അമേരിക്കക്കാരില്‍ അഞ്ചില്‍ ഒരാള്‍ വിശ്വസിച്ചുവച്ചിരിക്കുന്നത് ഒബാമ മുസ്ലീം ആണെന്നായിരുന്നു.
പ്രസിഡന്റ് ക്രിസ്തുമതവിശ്വാസിയാണ്. അദ്ദേഹം എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുന്നുണ്ട്. മതഉപദേഷ്ടാക്കന്‍മാരുമായി അദ്ദേഹം എല്ലാ ദിവസവും ആശയവിനിമയം നടത്തുന്നുണ്ട്.
ഒട്ടേറെ പാസ്റ്റര്‍മാരുമായി അദ്ദേഹം നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരുന്നുണ്ട്. പ്രസിഡന്റിന്റെ വിശ്വാസം അദ്ദേഹത്തെ സംബന്ധിച്ച് പ്രധാനമാണ്. അത് ചര്‍ച്ചയ്ക്കുള്ള വിഷയമല്ല-വൈറ്റ്ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ബില്ല് ബര്‍ട്ടണ്‍ വ്യക്തമാക്കി.












Click it and Unblock the Notifications