ഇറക്കുമതി തീരുമാനം; റബര്‍ വില ഇടിയുന്നു

അതിനിടെ തീരുവ കുറച്ച് റബര്‍ ഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതോടെ റബര്‍ വില ഇടിയാന്‍് തുടങ്ങിയിട്ടുണ്ട്.
തീരുമാനം വന്ന് രണ്ടുദിവസത്തിനകം ആര്‍എസ്എസ് നാലിന് കിലോഗ്രാമിന് ഒമ്പത് രൂപ കുറഞ്ഞു. തരംതിരിക്കാത്ത റബറിന് എട്ടര രൂപ കുറഞ്ഞു. ബുധനാഴ്ചവരെ 183 രൂപയായിരുന്നു ആര്‍എസ്എസ് നാലിനെങ്കില്‍ ഇറക്കുമതി തീരുമാനം പുറത്തുവന്ന വ്യാഴാഴ്ച 180 ആയും വെള്ളിയാഴ്ച 174 രൂപയായും ഇടിഞ്ഞു. തരംതിരിക്കാത്തത് 173.50 രൂപയില്‍നിന്ന് വ്യാഴാഴ്ച 170 ആയും വെള്ളിയാഴ്ച 165 രൂപയായും താഴ്ന്നു.
രാജ്യത്ത് ആവശ്യത്തിനു സ്വാഭാവിക റബ്ബര്‍ കിട്ടാനില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് റബര്‍ ഇറക്കുമതിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയത്.
ടയര്‍ വ്യവസായ മേഖല പ്രതിസന്ധിയിലാണ്. ടയര്‍ വ്യാപാരികളും ഇറക്കുമതി ആവശ്യം ഉന്നയിച്ചിരുന്നു. ഇന്ത്യയില്‍ വിലക്കൂടുതലും ആഗോള വിപണിയില്‍ വിലക്കുറവുമാണ്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് ഇറക്കുമതി തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി ശര്‍മ പറഞ്ഞു.












Click it and Unblock the Notifications