കുഞ്ഞിനെ തീവണ്ടിയില്‍ നിന്നും പുറത്തേക്കെറിഞ്ഞു

കുഞ്ഞിന്റെ മാതാപിതാക്കളായുണ്ടായ സീറ്റ് തര്‍ക്കത്തെത്തുടര്‍ന്നാണ് നാലവര്‍ സംഘം കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞത്.
ഝാന്‍സി-ബിന തീവണ്ടിയിലാണ് സംഭവം നടന്നത്. ദമ്പതികളോട് സീറ്റ് മാറണമെന്ന് നാലംഗ സംഘം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സീറ്റ് മാറാന്‍ തയ്യാറല്ലെന്ന് ദമ്പതികള്‍ പറഞ്ഞതോടെ തര്‍ക്കം വാക്കേറ്റത്തിലെത്തുകയായിരുന്നു.
തുടര്‍ന്ന് നാലംഗ സംഘം കുഞ്ഞിനെ പുറത്തേക്ക് എറിയുകയുമായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ലളിത്പൂര്‍ ജില്ലയിലെ ജീരൌണ്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്താണ്‌സംഭവം നടന്നത്.
ക്ഞ്ഞിന്റെ മാതാപിതാക്കളായ രാം കിഷോറും ഫൂല്‍ കുമാരിയും ലളിത്പൂരില്‍ നിന്നും ബിനായിലേക്ക് പോകുയായിരുന്നു. അക്രമികളില്‍ നാല് പേരും ഒളിവിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications