ഇത് ഇന്ത്യ, ചാടിക്കേറി ചുംബനം വേണ്ട!

്‌കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതിയുടെ വെബ്‌സൈറ്റിലാണ് ടൂറിസ്റ്റുകള്‍ കര്‍ശനമായി പാലിയ്‌ക്കേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
സ്ത്രീകള്‍ക്ക് കവിളില്‍ ഒരു ചുംബനം നല്‍കി സ്‌നേഹം പ്രകടിപ്പിക്കുന്ന വൈദേശിക സംസ്‌ക്കാരം ഇന്ത്യയില്‍ നടത്തരുത്. ഇത് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഇന്ത്യന്‍ പ്രദേശങ്ങളില്‍ വേണമെങ്കില്‍ അതാവാം. അല്ലാത്തിടത്ത് ഒരു നമസ്‌തെയില്‍ കാര്യമൊതുക്കണം. പൊതുസ്ഥലങ്ങളില്‍ ആലിംഗനം ചെയ്യുന്നതും ചുംബനം നല്‍കുന്നതും ഇന്ത്യാക്കാര്‍ക്ക് ദഹിയ്ക്കില്ലെന്ന് വെബ്‌സൈറ്റ് വിദേശികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യയിലെ ഭവനങ്ങള്‍ സന്ദര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രത്യേക വസ്ത്രധാരണ രീതിയും വെബ്‌സൈറ്റ് നിര്‍ദ്ദേശിയ്ക്കുന്നു.
മാന്യമായ വസ്ത്രധാരണം ഇന്ത്യക്കാര്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. പ്രത്യേകിച്ചും ക്ഷേത്രങ്ങളോ മറ്റ് പുണ്യസ്ഥലങ്ങളോ സന്ദര്‍ശിക്കുമ്പോള്‍ അത് നിര്‍ബന്ധമാണ്.
ഇറക്കം കൂടിയ സ്‌കേര്‍ട്ടുകള്‍ ഉപയോഗിക്കാം ഇവിടങ്ങളില്‍. മേല്‍വസ്ത്രം തോളുമറയ്ക്കുന്നതാവണം. സിഖ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ തലമറയ്ക്കാന്‍ ശ്രദ്ധിയ്ക്കണം.
ഭക്ഷണം കഴിക്കുമ്പോഴും സംസാരിക്കുമ്പോഴും കുറെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും സംഘാടകസമിതിക്കാര്‍ ഉപദേശിയ്ക്കുന്നു. രാഷ്ട്രീയം മതിവരുവോളം സംസാരിക്കാം ഇന്ത്യയില്‍. കേള്‍ക്കുന്നവര്‍ക്കെല്ലാം അതുപോലെ ഒരുപാട് പറയാനുണ്ടാവും. എന്നാല്‍ മതകാര്യങ്ങളെക്കുറിച്ച് മിണ്ടാതിരിയ്ക്കുകയാണ് നല്ലതെന്നും സംഘാടകസമിതിക്കാര്‍ പറയുന്നു.












Click it and Unblock the Notifications