കൈവെട്ടിയത് സവാദെന്ന് മൊഴി
കൊച്ചി : തൊടുപുഴ ന്യൂമാന്‍ കോളേജ് പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത് പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനായ സവാദാണെന്ന് വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായ അക്രമി സംഘത്തിലെ പ്രധാനിയായ ഷംസുദ്ദീനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കോതമംഗലം അശമന്നൂര്‍ സ്വദേശി സവാദ് ഉള്‍പ്പെട്ട ഏഴംഗ സംഘമാണ് ജോസഫിനെ ആക്രമിച്ചത്. ഷംസുദ്ദീന് പുറമെ ജമാല്‍, ഷാനവാസ്, പരീത്, അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച സജില്‍, ഷോബിന്‍ എന്നിവരും ആക്രമണ സംഘത്തിലുണ്ടായിരുന്നുവെന്നും ഷംസുദീന്‍ വെളിപ്പെടുത്തി.
കെവെട്ടു സംഭവത്തിന്റെ പൂര്‍ണവിവരങ്ങള്‍ ഷംസുദീനില്‍ നിന്നും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
അധ്യാപകനെ അക്രമിയ്ക്കാന്‍ പലതവണ തങ്ങള്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ വിവിധ കാരണങ്ങളാല്‍ നടപ്പാക്കാനായില്ലെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications