ഹൗസ്‌ബോട്ട് ജീവനക്കാരുടെ സമരം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ ഹൗസ് ബോട്ട് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം തുടങ്ങി. ശംബളവും ബോണസ്സും വര്‍ദ്ധിപ്പിയ്ക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
നിലവില്‍ 3,500 രൂപ അടിസ്ഥാന ശമ്പളവും 110 രൂപയും ദിവസവേതനവുമാണ് ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. അടിസ്ഥാനശമ്പളം 5500ഉം ദിവസവേതനം 250 രൂപയും ആക്കി ഉയര്‍ത്തണമെന്നാതാണ് സമരക്കാരുടെ ആവശ്യം.
ഇഎസ്‌ഐ, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങള്‍ അനുവദിയ്ക്കണമെന്നും ഹൗസ് ബോട്ട് ജീവനക്കാര്‍ ആവശ്യപ്പെടുന്നു. ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്. സമരം മൂലം ദിനംതോറും 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.












Click it and Unblock the Notifications