യുഡിഎഫിനെ ദുര്‍ബലപ്പെടുത്തില്ല: മുരളീധരന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്നോടൊപ്പമുള്ളവര്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക യുഡിഎഫ് നേതൃത്വവുമായി പലയിടത്തും ചര്‍ച്ച നടക്കുന്നുണ്ട്. ചില സ്ഥലങ്ങളില്‍ സീറ്റ് ധാരണയിലെത്തി. യുഡിഎഫ് സ്വതന്ത്രരായി തന്നോടൊപ്പമുള്ളവര്‍ മല്‍സരിക്കും.
നേതാക്കളുടെ ഭാഗത്ത് നിന്ന് അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഉണ്ടായാലും കാര്യമാക്കേണ്ടതില്ലെന്ന് തന്നോടൊപ്പമുള്ളവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മാര്‍ച്ച് എട്ടിന് ശേഷം കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുന്നില്ലെങ്കില്‍ ഉപവസിക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications