ചന്ദ്രന്‍ ചുരുങ്ങി ചെറുതാവുന്നു!

ചാന്ദ്രപര്യവേഷണ പേടകങ്ങള്‍ പല കാലഘട്ടത്തിലായി പകര്‍ത്തിയ ചിതങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാണ് ചന്ദ്രന്‍ ചുരുങ്ങി ചുരുങ്ങി വരുന്ന കാര്യം ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയത്. ഇങ്ങനെ ചുരുങ്ങി നാളെ മുതല്‍ ചന്ദ്രനെ കാണാന്‍ പറ്റില്ലായെന്നൊന്നും വിചാരിയ്‌ക്കേണ്ട, അത്ര സാവധനാത്തിലാണ് ഈ മാറ്റമുണ്ടാകുന്നതെന്ന് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു.
ആകാശഗോളങ്ങള്‍ ചെറുതാവുമ്പോള്‍ ഉപരിതലത്തില്‍ ചുളിവുകളും വിള്ളലുകളും രൂപപ്പെടുമെന്ന് നേരത്തെ തന്നെ ശാസ്ത്രലോകത്തിന് അറിവുണ്ടായിരുന്നു. ചൂടുപിടിച്ച കേന്ദ്രഭാഗം തണുക്കുമ്പോള്‍ ചുരുങ്ങും. അപ്പോള്‍ പുറംപാളി ഉള്ളിലേക്ക് വലിയും അങ്ങനെയാണ് ഉപരിതലത്തില്‍ ചുളിവുകള്‍ രൂപപ്പെടുന്നതെന്ന് ശാസ്ത്രജ്ഞന്‍മാര്‍ വിശദീകരിയ്ക്കുന്നു.
ചന്ദ്രോപരിതലം ഇത്തരം ചുളിവുകളും വിള്ളലുകളും നിറഞ്ഞിരിയ്ക്കുകയാണ്. ഈ ചുളിവുകള്‍ക്ക് അധികം കാലപ്പഴക്കമില്ലെന്നാണ് നിഗമനം. ഏകദേശം നൂറുകോടി വര്‍ഷത്തിനിപ്പുറമാണ് ഇത് രൂപപ്പെട്ടിരയ്ക്കുന്നത്. ഇതിനോടകം 200 മീറ്ററോളം ചന്ദ്രന്റെ വ്യാസം കുറഞ്ഞിട്ടുണ്ടാവുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications