മദനി കുടകില്‍; തെളിവെടുപ്പ് തുടരുന്നു

തെളിവെടുപ്പും സാക്ഷികളുമായി ചേര്‍ന്നുള്ള ചോദ്യം ചെയ്യലുമായി മദനി തിങ്കളാഴ്ച വരെ കുടകിലുണ്ടാവുമെന്നാണ് അറിയുന്നത്. എന്നാല്‍ കനത്ത മഴ തെളിവെടുപ്പിനെ തടസ്സപ്പെടുത്തുന്നുണ്ട്.
ബാംഗ്ലൂര്‍ സേ്ഫാടനപരമ്പരയുടെ ഗൂഢാലോചന നടന്നത് കേസിലെ ഒന്നാംപ്രതിയായ തടിയന്റവിട നസീറിന്റെ നേതൃത്വത്തില്‍ കുടകിലെ ലക്കേരി എസ്‌റ്റേറ്റിലാണെന്ന് വ്യക്തമായിട്ടുണ്ട്. ക്യാമ്പില്‍ മദനിയും പങ്കെടുത്തുവെന്ന് തടിയന്റവിട നസീറും കേസിലെ സാക്ഷികളായ റഫീഖും പ്രഭാകറും മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള തെളിവെടുപ്പിനായാണ് മദനിയെ കുടകിലെത്തിച്ചിരിക്കുന്നത്.
ലക്കേരി എസ്‌റ്റേറ്റില്‍ കൃഷി ഇല്ലാതിരുന്ന സ്ഥലം പാട്ടത്തിനെടുത്താണ് ഇഞ്ചികൃഷിയുടെ മറവില്‍ തടിയന്റവിട നസീര്‍ തീവ്രവാദി ക്യാമ്പ് നടത്തിയത്. ഇവിടെ തൊപ്പിയും കൂളിങ് ഗ്ലാസും ധരിച്ച ഒരു കാലില്ലാത്തയാള്‍ എത്തിയിരുന്നതായും അതാരെന്ന് ചോദിച്ചപ്പോള്‍ കേരളത്തില്‍ നിന്നുവന്ന മദനിയാണെന്നും തടിയന്റവിട നസീര്‍ പറഞ്ഞതായാണ് റഫീഖും പ്രഭാകറും മൊഴിനല്‍കിയിരിക്കുന്നത്.
മദനിയെ തിരിച്ചറിയാനായി ഇവരെ വെള്ളിയാഴ്ച ബാംഗ്ലൂരിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ശനിയാഴ്ച രാവിലെ കുടകിലേക്ക് കൊണ്ടുപോയത്.












Click it and Unblock the Notifications