രണ്ടാം ഭാര്യക്ക് പീഡനം; യുവാവിന് ചെരിപ്പുമാല
കോഴിക്കോട്: രണ്ടാം ഭാര്യയെ പീഡിപ്പിക്കുകയും വില്‍ക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ച് യുവാവിനെ നഗരത്തില്‍ തടഞ്ഞുവെക്കുകയും ചെരിപ്പ് മാലയണിയിക്കുകയും ചെയ്തു.
നഗരത്തില്‍ വ്യാപാരിയായ വെള്ളിപറമ്പ് നെടുംപറമ്പ് കുന്നുവീട്ടില്‍ അദിനാ(39)നെയാണ് അഖിലേന്ത്യ വിപ്ലവ വനിതാ സംഘടനയുടെയും സിപിഐ എംഎല്‍ പ്രവര്‍ത്തകരാണ് ചെരിപ്പ് മാലയണിയിച്ചത്.
മുണ്ടിക്കല്‍താഴം സ്വദേശിയായ യുവതിയെ അദിനാന്‍ ഒരു വര്‍ഷം മുമ്പാണ് വിവാഹം ചെയ്തത്. തന്നെ നിരന്തരം പീഡിപ്പിയ്ക്കുന്നതായി യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ ചൊല്ലി യുവതിയെ മൊഴി ചൊല്ലാന്‍ അദിനാന്‍ ആലോചിച്ചിരുന്നുവെന്ന് പറയപ്പെടുന്നു.
ഇതിനിടെയാണ് യുവതിയും ബന്ധുക്കളും സിപിഐ എംഎല്‍ പ്രവര്‍ത്തകരും ചേര്‍ന്ന് യുവാവിനെ തടഞ്ഞുവെയ്ക്കുകയും ചെരിപ്പുമാലയണിക്കുകയുമായിരുന്നു. കസബ പൊലീസെത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ ആറു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications