Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തലേന്ന് വിലപേശല്‍; അയല്‍വാസി വരനായി

കൊല്ലം: വിവാഹത്തലേന്ന് വരന്റെ വീട്ടുകാര്‍ ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ടതോടെ നിശ്ചയിച്ച വിവാഹം മുടങ്ങി. എന്നാല്‍ വധുവിനെ അയല്‍വാസിയായ യുവാവ് വിവാഹം ചെയ്യാമെന്ന് സമ്മതിച്ചതോടെ കല്യാണം മുടങ്ങുമെന്ന ഭീഷണി ഒഴിവായി.

കൊല്ലം ചെറിയഴീക്കല്‍ മുണ്ടകത്തി വിജയന്റെ മകള്‍ വിദ്യയുടെ നിശ്ചയിപ്പിച്ചുറച്ച വിവാഹമാണ് മുടങ്ങിയത്. അയല്‍വാസിയായ ആലുംമൂട്ടില്‍ ജയചന്ദ്രന്റെ മകന്‍ അനിമോന്‍ വിവാഹം ചെയ്യാമെന്ന് പറഞ്ഞതോടെ വധുവിന്റെ വീട്ടുകാര്‍ക്ക് ആശ്വാസമായി. ഇവരുടെ വിവാഹം ഞായറാഴ്ച നടക്കും.

പറയകടവ സ്വദേശി വിജയലാലുമായാണ് വിദ്യയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ശനിയാഴ്ച വിജയലാലിന്റെ ബന്ധുക്കള്‍ വിദ്യയുടെ വീട്ടിലെത്തി സ്ത്രീധനമായി അഞ്ചുലക്ഷം രൂപയും 101 പവനും കാറും ആവശ്യപ്പെട്ടുവത്രെ. ഇത് ലഭിച്ചില്ലെങ്കില്‍ വിവാഹം നടക്കില്ലെന്ന് അറിയിച്ചതോടെ വീട്ടുകാര്‍ ആശങ്കയിലായി.

ഇത്രയും തുക സ്ത്രീധനമായി നല്‍കാന്‍ തനിക്ക് കഴിയില്ലെന്ന് മത്സ്യത്തൊഴിലാളിയായ വിജയന്‍ അറിയിച്ചു. വിവാഹം മുടങ്ങുമെന്ന് ഉറപ്പായതോടെയാണ് കുടുംബത്തിന് ആശ്വാസം പകര്‍ന്നുകൊണ്ട് അയല്‍വാസിയായ അനിമോനും കുടുംബാംഗങ്ങളും എത്തിയത്.

സ്ത്രീധനത്തിന്റെ പേരില്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയ വിജയലാലിനും കുടുംബത്തിനുമെതിരെ വിദ്യയുടെ വീട്ടുകാര്‍ കരുനാഗപ്പള്ളി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+