കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരിണാവ് പദ്ധതി സിപിഎം ചര്‍ച്ച ചെയ്തിട്ടില്ല

  • By Ajith Babu
Google Oneindia Malayalam News

CPM
കണ്ണൂര്‍: ഇരിണാവിലെ താപവൈദ്യുതി നിലയം, സിമന്റ് ഫാക്ടറി എന്നീ പദ്ധതികളെക്കുറിച്ച് സിപിഎമ്മിന്റെ ഒരുഘടകവും ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശി വ്യക്തമാക്കി.

പദ്ധതി സംബന്ധിച്ച് സിപിഎമ്മിനകത്ത് ആശയക്കുഴപ്പമുണ്ടെന്നത് മാധ്യമങ്ങളുടെ പ്രചാരണമാണ്. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ ജനദ്രോഹ പദ്ധതികള്‍ നടപ്പിലാകില്ല. ഇരിണാവില്‍ താപവൈദ്യുതി നിലയം, സിമന്റ് ഫാക്ടറി പദ്ധതികള്‍ അനുവദിക്കില്ലെന്നും പി ശശി പറഞ്ഞു.

വ്യവസായമന്ത്രി എളമരം കരീമിന്റെ അറിവോടെയാണ് സര്‍ക്കാര്‍ ഏജന്‍സിയായ 'കിന്‍ഫ്ര' ഇരിണാവ്, പാപ്പിനിശ്ശേരി മേഖലയിലെ 164 ഏക്കര്‍ ഭൂമി ദില്ലിയിലെ വ്യവസായഗ്രൂപ്പിന് പാട്ടത്തിന് നല്കിയത്.

പദ്ധതിപ്രദേശത്ത് സിമന്റ് ഫാക്ടറിയും താപനിലയവുമാണ് ജെപി ഗ്രൂപ്പ് വിഭാവനം ചെയ്തിരുന്നത്. സ്ഥലം എം.എല്‍.എ.യും സി.പി.എം. നേതാവുമായ എം.പ്രകാശന്റെ സാന്നിധ്യത്തിലായിരുന്നു കിന്‍ഫ്രയും ജെ.പി.ഗ്രൂപ്പും തമ്മിലുള്ള ഉടമ്പടി കരാര്‍ കൈമാറിയത്.

സിപിഎം ജില്ലാ നേതൃത്വം പദ്ധതിയെ എതിര്‍ത്ത് പരസ്യമായി രംഗത്തെത്തിയതോടെ ഇരിണാവിലെ നിര്‍ദിഷ്ട താപനിലയം സംബന്ധിച്ച് പാര്‍ട്ടിയ്ക്കുള്ളില്‍ ഭിന്നത രൂക്ഷമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X