കണ്ടല്‍ പാര്‍ക്ക് വീണ്ടും തുറന്നു

പാര്‍ക്കിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഭൂമാഫിയ ആണെന്ന് ജയരാജന്‍ ആരോപിച്ചു.
കണ്ടല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ബഞ്ച് താല്‍കാലികമായി സ്റ്റേ ചെയ്തതിതിനെ തുടര്‍ന്നാണ് വീണ്ടും തുറക്കാന്‍ ഇക്കോ ടൂറിസം സൊസൈറ്റി തീരുമാനിച്ചത്.
പാര്‍ക്കില്‍ വാണിജ്യപരമായ പ്രവര്‍ത്തനങ്ങള്‍ പാടില്ല, ഭൂമി കൈമാറ്റം ചെയ്യരുത്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല, പാര്‍ക്കിലെ വസ്തുവകകള്‍ കൈമാറ്റം ചെയ്യരുത് തുടങ്ങിയ കാര്യങ്ങള്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ടല്‍ പഠന ഗവേഷണ കേന്ദ്രം എന്ന നിലയിലാണ് പാര്‍ക്ക് വീണ്ടും തുറക്കുന്നത്. നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ചായകടയും,ബോട്ടീങ് സര്‍വീസും ഇനി ഉണ്ടാവില്ല. 10 രൂപയുടെ പ്രവേശന ടിക്കറ്റ് ഒഴിവാക്കി. പ്രവേശിക്കുന്നവരില്‍ നിന്ന് 10 രൂപ സംഭാവനയായി സ്വീകരിക്കാനാണ് ഭരണസമിതിയുടെ തീരുമാനം.
ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications