Get Updates
Get notified of breaking news, exclusive insights, and must-see stories!

വിക്കിലീക്‌സ് സ്ഥാപകന്‍ ബലാത്സംഗക്കേസില്‍

WikiLeaks founder Julian Assange
സ്റ്റോക്ക്‌ഹോം: അമേരിക്കയുടെ യുദ്ധരഹസ്യങ്ങള്‍ വ്യക്തമായ തെളിവുകളോടെ പുറത്തുവിട്ട വിക്കിലീക്‌സിന്റെ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെതിരെ സ്വീഡനില്‍ ബലാത്സംഗക്കേസ്. മാനഭംഗം, ബലാത്സംഗം എന്നീ കേസുകളില്‍ അസഞ്ചിനെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്. കുറ്റങ്ങള്‍ അസാഞ്ചെ നിഷേധിച്ചിട്ടുണ്ട്.

അമേരിക്കയുടെ അഫ്ഗാന്‍ യുദ്ധരഹസ്യങ്ങളെക്കുറിച്ചുളള കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് വിക്കിലീക്‌സ് തയ്യാറെടുക്കവെയാണ് അസാഞ്ചെക്കെതിരെ ആരോപണം ഉയര്‍ന്നിരിയ്ക്കുന്നത്. കഴിഞ്ഞ മാസം വിക്കിലീക്‌സ് പുറത്തുവിട്ട യുദ്ധരേഖകള്‍ വന്‍ വിവാദകൊടുങ്കാറ്റുയര്‍ത്തിയരുന്നു. തുടര്‍ന്ന് വിക്കിലീക്‌സിനെതിരെ നിശിത വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു.

ജോലിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി കഴിഞ്ഞയാഴ്ച അസഞ്ച് സ്വീഡനിലുണ്ടായിരുന്നു. സ്വീഡിഷ് പത്രം 'എക്‌സ്?പ്രസ്സെനി'ലാണ് ആദ്യമായി അസ്സഞ്ജിനെതിരായ വാര്‍ത്ത വന്നത്. എന്നാല്‍ ആരോപണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ സ്വീഡിഷ് പൊലീസ് തയ്യാറായിട്ടില്ല. അസഞ്ച് എപ്പോള്‍ എവിടെയാണെന്നതിനെക്കുറിച്ച് ആര്‍ക്കും അറിവില്ല. ഇത്തരം ആരൊപണങ്ങള്‍ ഉയരുന്നത് എന്തുകൊണ്ടാണെന്ന് അറിയുന്നില്ലെന്ന് അജ്ഞാത കേന്ദ്രത്തിലിരുന്ന അസാഞ്ചെ പ്രതികരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

അഫ്ഗാനിസ്ഥാനില്‍ യുഎസ് സേന നടത്തുന്ന പ്രവര്‍ത്തനം സംബന്ധിച്ച 90,000 ലേറെ രഹസ്യരേഖകളാണ് കഴിഞ്ഞ മാസം അവസാനം വിക്കിലീക്‌സ് പുറത്തുവിട്ടത്. തങ്ങളുടെ പക്കല്‍ 15,000 ക്ലാസിഫൈഡ് ഫയലുകള്‍ കൂടിയുണ്ടെന്നും അതിന്റെ നിജസ്ഥിതി പരിശോധിച്ച ശേഷം അവ പുറത്തുവിടുമെന്നും വിക്കിലീക്‌സ് പ്രഖ്യാപിച്ചിരുന്നു. ബാക്കിയുള്ള രേഖകള്‍ പുറത്തുവിടാതിരിക്കാന്‍ അമേരിക്ക കടുത്ത സമ്മര്‍ദമാണ് ചെലുത്തുന്നത്. അതിനിടെയാണ്, വിക്കിലീക്‌സ് സ്ഥാപകനെതിരെ ബലാത്സംഗക്കേസെടുത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+