Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്പന്നന്‍ അനില്‍ അംബാനി പിന്നിലേക്ക്

Anil Agarwal
ദില്ലി: ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍ എന്ന പേര് മുകേഷ് അംബാനിയില്‍ നിന്നും വഴുതുന്നു. വിദേശ ഇന്ത്യക്കാരനായ അനില്‍ അഗര്‍വാള്‍ എന്ന വ്യവസായിയാണ് അംബാനി കുടുംബത്തെ കടത്തിവെട്ടാനൊരുങ്ങുന്നത്.

കാറിന്‍ എനര്‍ജീസ് ഇന്ത്യ, സ്‌റ്റെര്‍ലൈറ്റ് എനര്‍ജി എന്നീ കമ്പനികള്‍ അനില്‍ അഗര്‍വാളിന്റെ വ്യവസായ ശൃംഘല ഏറ്റെടുക്കുന്നതോടെ അഗര്‍വാള്‍ മുകേഷിനെ പിന്നിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാകുന്നതോടെ അഗര്‍വാളിന്റെ കമ്പനിയുടെ ആസ്തി 1,67,000 കോടി രൂപയാകും. അതേസമയം മുകേഷിന്റെ കമ്പനിയുടെ ആസ്തി 1,45,275 കോടി രൂപയാണ്. ഇതോടെ അഗര്‍വാള്‍ സമ്പത്തിന്റെ കാര്യത്തില്‍ മുകേഷിനെ കടത്തിവെട്ടും.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് മുകേഷ് അംബാനിയുടെ വ്യവസായ സംരംഭം. അനില്‍ അഗര്‍വാളിന്റെത് വേദാന്ത ഗ്രൂപ്പാണ്.

വ്യവസായം ലോഹ, ഖനന മേഖലകളിലാണ് അനില്‍ അഗര്‍വാള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത്.

പെട്രോ കെമിക്കല്‍സ്, എണ്ണ തുടങ്ങിയ മേഖലകളിലാണ് മുകേഷിന്റെ ബിസ്സിനസ്സ് സാമ്രാജ്യം. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എണ്ണക്കമ്പനി മുകേഷിന്റെതാണ്. അഗര്‍വാള്‍ കാറിന്‍ കമ്പനി ഏറ്റെടുക്കുന്നതോടെ അഗര്‍വാളും എണ്ണ വ്യവസായ മേഖലയിലേക്ക് ചുവടുവെയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+