വേശ്യാവൃത്തി: 2 നടിമാര്‍ പിടിയില്‍

ഏഴ് പുരുഷന്‍മാര്‍ക്കൊപ്പം പിടിയിലായ ഇവരുടെ സംഘത്തില്‍ ഒരു ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശിനിയും ഉണ്ടായിരുന്നതായി പൊലീസ് വെളിപ്പെടുത്തി. തിങ്കളാഴ്ച വെളുപ്പിനെ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കുന്ദന്‍ ബാഗിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ തിരച്ചില്‍ നടത്തി ഇവരെ അറസ്റ്റ് ചെയ്തത.് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
മന്ത്രിമാരടക്കമുള്ള വിഐപികള്‍ താമസിക്കുന്ന അതീവസുരക്ഷാ മേഖലയിലാണ് കുന്ദന്‍ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. നടിമാര്‍ക്കൊപ്പം അറസ്റ്റിലായ മറ്റുള്ളവരെ കുറിച്ചുള്ള വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.
സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുള്ള സൈറ ബാനുവും തെലുങ്കിലെ പ്രമുഖ സഹനടിയായ ജ്യോതിയും വ്യഭിചാരക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തത് തെലുങ്ക് സിനിമാ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് ടോളിവുഡ് സൂപ്പര്‍താരം രവിതേജയുടെ സഹോദരന്‍മാര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് നടിമാരും പൊലീസിന്റെ വലയിലകപ്പെട്ടത്.
രവി തേജയുടെ രണ്ട് സഹോദരന്‍മാര്‍ ഒരു നൈജീരിയക്കാരന്റെ പക്കല്‍ നിന്ന് മയക്കുമരുന്ന് വാങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇരുവരെയും അറസ്റ്റു ചെയ്തത്.
തെലുങ്ക് നടിമാര്‍ വ്യഭിചാര കുറ്റത്തിന് അറസ്റ്റിലാവുന്നത് ഇത് ആദ്യമല്ല. 2009 ല്‍ നടി സീമയും പൊലീസ് റെയ്ഡില്‍ കുടുങ്ങിയിരുന്നു. ലഹരി ഉപയോഗിക്കുന്നു എന്ന സംശമുള്ള സിനിമാനടിമാര്‍ ഉള്‍പ്പെടെ 60 പേര്‍ നിരീക്ഷണത്തിലാണെന്ന് ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ എകെ ഖാന്‍ സൂചിപ്പിച്ചു.












Click it and Unblock the Notifications