ഫയല്‍ പറപ്പിക്കാന്‍ ചെലവ് 11 ലക്ഷം

മന്ത്രിയെക്കൊണ്ട് ഒപ്പീടിയ്ക്കുന്നതിനായി അഞ്ച് ഉദ്യോഗസ്ഥര്‍ ദില്ലിയില്‍ നിന്നും കൊല്‍ക്കത്തയിലേക്കും തിരിച്ചും തുടരെ തുടരെ ആകാശ യാത്ര ചെയത വകുപ്പിലാണ് ഇത്രയും തുക ചെലവായത്. ഇതില്‍ രണ്ട് ഉദ്യോഗസ്ഥന്‍മാരുടെ യാത്രാചെലവുകള്‍ ഇനിയും പുറത്തുവരാനിരിയ്ക്കുന്നതേയുള്ളൂ.
കഴിഞ്ഞ ജൂണ്‍ 30 വരെയുള്ള ഒരു വര്‍ഷത്തിനിടയില്‍ മൂന്നു ഉദ്യോഗസ്ഥര്‍ക്കായി വിമാനക്കൂലിയിനത്തില്‍ റെയില്‍വെ ചെലവിട്ടത് എട്ടേമുക്കാല്‍ ലക്ഷം രൂപ. ഇതിന് പുറമെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കുമായി യാത്രാബത്ത, ദിനബത്ത ഇനങ്ങളില്‍ രണ്ടര ലക്ഷത്തോളം രൂപയും നല്‍കി. വിവരാവകാശ നിയമപ്രകാരമാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിയ്ക്കുന്നത്.












Click it and Unblock the Notifications