Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികള്‍ കുറയുന്നു; സഭയ്ക്ക് ആശങ്ക

Dwindling numbers worry Kerala church
കൊച്ചി: ക്രൈസ്തവ കുടുംബങ്ങളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നതില്‍ ആശങ്കയുണ്ടെന്ന് സീറോ മലബാര്‍ സഭ. ആഘോഷാവസരങ്ങളിലെ ആഡംബര ഭ്ര്മം കുറയ്ക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്നും കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി ആവശ്യപ്പെട്ടു.

വിശ്വസസമൂഹവുമായി ആശയങ്ങള്‍ പങ്കുവയ്ക്കാനുള്ള ഉപാധിയാണ് ഇടയലേഖനങ്ങള്‍. അതു പിതാക്കന്മാരുടെ അവകാശം കൂടിയാണെന്നും എപ്പിസ്‌കോപ്പല്‍ അസംബ്ലി വിലയിരുത്തി.

അണുകുടുംബങ്ങളില്‍ വിശ്വാസച്ചോര്‍ച്ച ഉണ്ടാകുന്നു. ഇവരെ വിശ്വാസത്തിലേക്കു തിരിച്ചുകൊണ്ടുവരുന്നതിനു പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. ദേവാലയങ്ങളിലെ ചടങ്ങുകളില്‍ ആര്‍ഭാടം കുറയ്ക്കണം. അവ ലളിതമാക്കണം.

പെരുന്നാളുകള്‍, ആദ്യകുര്‍ബാന, പൗരോഹിത്യ സ്വീകരണം തുടങ്ങിയവയിലും ആഡംബരം ഏറിവരുന്നതില്‍ അസംബ്ലി വിയോജിപ്പ് പ്രകടിപ്പിച്ചു. ആഡംബരം കുറയ്ക്കാന്‍ വേണ്ട നടപടികള്‍ പിന്നീട് ഇടപെട്ടു നടപ്പാക്കണമെന്നും അസംബ്ലി നിര്‍ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+