സംഗീതമേളക്കിടെ പോപ് ഗായകന്‍ ജീവനൊടുക്കി
ലണ്ടന്‍: ബ്രിട്ടീഷ് പോപ് സംഗീത സംഘത്തിലെ ഗായകന്‍ ചാള്‍സ് ഹഡന്‍ (22) ബെല്‍ജിയത്തില്‍ നടന്ന സംഗീതോത്സവത്തിനിടെ ജീവനൊടുക്കി.
പുക്കല്‍ പോപ് സംഗീതമേളയില്‍ പരിപാടി അവതരിപ്പിച്ച ശേഷം ഹഡന്‍ സ്റ്റേജിന് സമീപത്തുള്ള ടെലിഫോണ്‍ ടവറിന് മുകളില്‍ കയറി താഴേക്ക് ചാടുകയായിരുന്നു. മൂന്നംഗ ഔഎസ്റ്റ്‌ലെ സ്വിമ്മിങ് പൂള്‍ എന്ന പോപ് ബാന്‍ഡിലെ മുഖ്യഗായകനാണ് ഹഡന്‍.
കഴിഞ്ഞ ദിവസം ഗായക സംഘത്തിലെ കീബോര്‍ഡ് വിദഗ്ധന്‍ കാണികള്‍ക്കിടയിലേക്ക് ചാടുന്നതിനിടെ ഒരു സ്ത്രീയ്ക്ക് പരിക്കേറ്റത് വലിയ പ്രശ്‌നത്തിന് കാരണമായിരുന്നു. ഇത് നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഹഡന്‍ ആത്മഹത്യ ചെയ്തത്.












Click it and Unblock the Notifications